അ​മേ​രി​ക്ക​യി​ൽ സ്കൂ​ളി​ൽ വെ​ടി​വ​യ്പ്: നാ​ല് മ​ര​ണം
Thursday, September 5, 2024 7:54 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ലെ സ്കൂ​ളി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ നാ​ല് പേ​ർ കൊ​ല്ല​പ്പെ​ട്ടു. ജോ​ർ​ജി​യ​യി​ലെ അ​പ​ലാ​ച്ചി ഹൈ​സ്കൂ​ളി​ലാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. അ​ക്ര​മ​ത്തി​ൽ 30 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

അ​ക്ര​മി​യെന്നു സംശയിക്കുന്നയാളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​ക്ര​മ​ണ​ത്തി​നി​ടെ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യാ​ണ് ആ​ളു​ക​ൾ​ക്ക് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.


പ്രാ​ദേ​ശി​ക സ​മ​യം ബു​ധ​നാ​ഴ്ച രാ​വി​ലെ 10.30നാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം ഊർ​ജി​ത​മാ​ക്കി.