ഐ​ഐ​എ​ഫ്എ നോ​മി​നേ​ഷ​ൻ പ​ട്ടി​ക​യി​ൽ പ്ര​വാ​സി ഗാ​ന​ര​ച​യി​താ​വ് ജോ ​പോ​ൾ
Wednesday, September 4, 2024 3:25 PM IST
മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ
ടെ​ക്‌​സ​സ്: ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ ഫി​ലിം അ​ക്കാ​ദ​മി അ​വാ​ർ​ഡ്‌​സ് (ഐ​ഐ​എ​ഫ്എ 2024) നോ​മി​നേ​ഷ​ൻ പ​ട്ടി​ക​യി​ൽ ടെ​ക്‌​സ​സി​ൽ നി​ന്നു​ള്ള മ​ല​യാ​ള സി​നി​മാ ഗാ​ന​ര​ച​യി​താ​വ് ജോ ​പോ​ൾ സ്‌​ഥാ​നം പി​ടി​ച്ചു.

‘2018 - എ​വ​രി​വ​ൺ ഈ​സ് എ ​ഹീ​റോ’ എ​ന്ന ചി​ത്ര​ത്തി​ലെ ജോ ​എ​ഴു​തി​യ ര​ണ്ടു ഗാ​ന​ങ്ങ​ൾ​ക്കാ​ണ് മി​ക​ച്ച ഗാ​ന​ര​ച​യി​താ​വി​നു​ള്ള (മ​ല​യാ​ളം) നോ​മി​നേ​ഷ​ൻ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. മി​ക​ച്ച ചി​ത്രം, സം​വി​ധാ​യ​ക​ൻ എ​ന്നി​വ​യു​ൾ​പ്പെ​ടെ 2018 പ​തി​നൊ​ന്ന് നോ​മി​നേ​ഷ​നു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.


ഈ ​മാ​സം സെ​പ്റ്റം​ബ​ർ 27, 28, 29 തീ​യ​തി​ക​ളി​ൽ അ​ബു​ദാ​ബി​യി​ലെ യാ​സ് ഐ​ല​ന്റി​ലാ​ണ് ഷാ​രൂ​ഖ് ഖാ​ൻ, ക​ര​ൺ ജോ​ഹ​ർ എ​ന്നി​വ​ർ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന അ​വാ​ർ​ഡ്ദാ​ന​ച്ച​ട​ങ്ങ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

മ​ല​യാ​ള​ത്തി​നു പു​റ​മേ, ഹി​ന്ദി, ത​മി​ഴ്, തെ​ലു​ഗു, ക​ന്ന​ഡ സി​നി​മ​ക​ളി​ലെ​യും അ​വാ​ർ​ഡ് ദാ​നം ഈ ​ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും ന​ട​ക്കു​ക.

ഗ്ലോ​ബ​ൽ വോ​ട്ടിം​ഗി​ന്‍റെ ഭാ​ഗ​മാ​യി നി​ങ്ങ​ൾ​ക്കും വോ​ട്ട് ചെ​യ്യാം. വെ​ബ്സൈ​റ്റ്: https://linktr.ee/iifautsavamvoting