ഓണാഘോഷം ഉജ്വലമാക്കാൻ "ആരവ'വുമായി സെന്‍റ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയം
Wednesday, September 4, 2024 4:33 PM IST
അ​നി​ൽ ആ​റ​ന്മു​ള
ഹൂ​സ്റ്റ​ൺ: ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​ക്കാ​ൻ "ആ​ര​വ'​വു​മാ​യി സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യം. സ​ൺ​ഡേ സ്കൂ​ൾ കെ​ട്ടി​ടം പ​ണി​യു​ക എ​ന്ന ദൗ​ത്യ​ത്തോ​ടെ​യാ​ണ് സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​കാം​ഗ​ങ്ങ​ൾ ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​ര​വം എ​ന്ന പ​രി​പാ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ര​മേ​ശ് പി​ഷാ​ര​ടി​യാ​ണ് ആ​ര​വ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ഗാ​യി​ക മ​ഞ്ജ​രി, വി​വേ​കാ​ന​ന്ദ​ൻ, പ്ര​ദീ​പ് ബാ​ബു, സു​മി അ​ര​വി​ന്ദ് എ​ന്നി​വ​രും മ​റ്റ് നി​ര​വ​ധി സ്റ്റേ​ജ് ക​ലാ​കാ​ര​ന്മാ​രും സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രും അ​ട​ങ്ങു​ന്ന വ​ലി​യ സം​ഘ​മാ​ണ് ആ​ര​വ​ത്തി​ന് പി​ന്നി​ലു​ള്ള​ത്. ഈ ​മാ​സം 13ന് ​സ്റ്റാ​ഫോ​ർ​ഡി​ലെ ഇ​മ്മാ​നു​വേ​ൽ സെ​ന്‍റ​റി​ലാ​ണ് പ​രി​പാ​ടി അ​ര​ങ്ങേ​റു​ക.

പ​രി​പാ​ടി​ക്ക് മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം എം​പി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. കൂ​ടാ​തെ, ഫോ​ട്ബെ​ൻ​ഡ് കൗ​ണ്ടി ജ​ഡ്ജ് കെ.​പി. ജോ​ർ​ജ്, ടെ​ക്സ​സ് ഡി​സ്ട്ര​ക്ട് 76 ഹൗ​സ് ഓ​ഫ് റെ​പ്രെ​സെ​ന്‍റ​റ്റീ​വ് ഡോ. ​സു​ലൈ​മാ​ൻ ല​ലാ​നി, സ്റ്റാ​ഫോ​ർ​ഡ് മേ​യ​ർ കെ​ൻ മാ​ത്യു, മി​സോ​റി സി​റ്റി മേ​യ​ർ റോ​ബി​ൻ ഇ​ല​ക്കാ​ട്ട്, ജ​ഡ്ജ് സു​രേ​ന്ദ്ര​ൻ പ​ട്ടേ​ൽ, ജ​ഡ്ജ് ജൂ​ലി മാ​ത്യു, ഫോ​മാ പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ൽ എ​ന്നി​വ​രും അ​തി​ഥി​ക​ളാ​യി​രി​ക്കും.


പ​ള്ളി വി​കാ​രി റ​വ. ഫാ. ​ജോ​ൺ​സ​ൻ പു​ഞ്ച​ക്കോ​ണം, ട്ര​സ്റ്റി എ​റി​ക് മാ​ത്യു, സെ​ക്ര​ട്ട​റി സു​ബി​ൻ ജോ​ൺ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജി​ക്‌​സി​ൽ ജോ​ൺ​സ​ൻ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ജോ​സ​ഫ് ചെ​റി​യാ​ൻ എ​ന്നി​വ​രാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.