റോ​ക്‌ലാൻ​ഡ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​യി
Thursday, September 5, 2024 7:12 AM IST
ജ​സ്റ്റി​ൻ ചാ​മ​ക്കാ​ല
റോ​ക്‌ലാൻ​ഡ്: റോ​ക്‌ലാൻ​ഡ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​യി. ഇ​ക്കു​റി 84 ഇ​ട​വ​ക അം​ഗ​ങ്ങ​ൾ പ്ര​സു​ദേ​ന്തി​മാ​രാ​യി തി​രു​നാ​ൾ ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്നു.

ഇ​ട​വ​ക വി​കാ​രി ഫാ. ​ഡോ. ബി​ബി ത​റ​യി​ൽ ട്ര​സ്റ്റീ​മാ​രാ​യ സി​ബി മ​ണ​ലേ​ൽ, ജി​മ്മി പു​ളി​യ​നാ​ൽ, ജ​സ്റ്റി​ൻ ചാ​മ​ക്കാ​ല എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മ​റ്റി​ക​ൾ തി​രു​നാ​ൾ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

ഒ​ന്നി​ന് കു​ട്ടി​ക​ളു​ടെ ആ​ദ്യ കു​ർ​ബാ​ന​യോ​ടെ തി​രു​നാ​ൾ ക​ർ​മ്മ​ങ്ങ​ൾ ആ​രം​ഭി​ച്ചു. സെ​പ്റ്റം​ബ​ർ രണ്ട് മു​ത​ൽ അഞ്ച് വ​രെ (തി​ങ്ക​ൾ - വ്യാ​ഴം) വൈ​കി​ട്ട് ഏഴിന് വി​ശു​ദ്ധ കു​ർ​ബാ​ന​യും ല​ദീ​ഞ്ഞും ആ​രാ​ധ​ന​യും ഉ​ണ്ടാ​യി​രി​ക്കും.

സെ​പ്റ്റം​ബ​ർ ആറിന് ​വൈ​കി​ട്ട് 6.45ന് ​ റ​വ. ഫാ. ​ഡോ. ബി​ബി ത​റ​യി​ൽ (ഇ​ട​വ​ക വി​കാ​രി)​കാ​ർ​മി​ക​ത്വ​ത്തി​ൽ തി​രു​നാ​ളി​ന്‍റെ കൊ​ടി ഉ​യ​ർ​ത്തും. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന (ഇം​ഗ്ലി​ഷ്) ഉ​ണ്ടാ​യി​രി​ക്കും.


സെ​പ്റ്റം​ബ​ർ ഏഴിന് വൈ​കി​ട്ട് 4.30ന് ​സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​ന​വും 5 മ​ണി​ക്ക് റ​വ. ഫാ. ​സ്റ്റീ​ഫ​ൻ ക​ണി​പ്പ​ള്ളി (വി​കാ​രി സി​റോ മ​ല​ബാ​ർ ച​ർ​ച്ച് റോ​ക്ലാ​ൻ​ഡ്)​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും ഇ​ട​വ​ക പാ​രി​ഷ് ഡേ​യും കാ​ർ​ണി​വ​ലും ഉ​ണ്ടാ​യി​രി​ക്കും.​

സെ​പ്റ്റം​ബ​ർ എ‌ട്ടിന് ​വൈ​കി​ട്ട് 4.45ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ല​ദീ​ഞ്ഞും​ കു​ർ​ബാ​ന​യും ഫാ. ​സ​ജി പി​ണ​ർ​ക​യി​ൽ (സെ​ന്‍റ് ജൂ​ഡ് ക്നാ​നാ​യ പ​ള്ളി മി​യാ​മി)​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കും. തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കു​ന്ന​ത് ഫാ. ​ലി​ജോ കൊ​ച്ചു​പ​റ​മ്പി​ൽ (ക്രൈ​സ്റ്റ് കിംഗ് ക്നാ​നാ​യ ച​ർ​ച്ച ന്യൂ​ജ​ഴ്സി) ആ​യി​രി​ക്കും.

ഫാ. ​മാ​ത്യു മേ​ലേ​ട​ത്തി​ന്‍റെ (സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഫൊ​റോ​നാ ച​ർ​ച്ച ക്യൂ​ൻ​സ്) നേ​തൃ​ത്വ​ത്തി​ൽ ഫി​ല​ഡ​ൽ​ഫി​യ​യി​ൽ നി​ന്നു​ള്ള ചെ​ണ്ട മേ​ള​ത്തോ​ടെ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദി​ക്ഷ​ണ​വും തു​ടർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദ​വും ന​ട​ക്കും. സ്നേ​ഹ​വി​രു​ന്നാ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും.