വൈ​റ്റ്‌ പ്ലെ​യി​ന്‍​സ്‌ സെ​ന്‍റ് മേ​രീ​സ്‌ യാ​ക്കോ​ബാ​യ പ​ള്ളി​യി​ല്‍ എ​ട്ടു​നോ​മ്പു പെ​രു​ന്നാ​ൾ
Monday, September 2, 2024 2:51 PM IST
സു​നി​ല്‍ മ​ഞ്ഞി​നി​ക്ക​ര
ന്യൂ​യോ​ര്‍​ക്ക്‌: വൈ​റ്റ്‌ പ്ലെ​യി​ന്‍​സ്‌ സെ​ന്‍റ് മേ​രീ​സ്‌ യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ല്‍ വി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ ജ​ന​ന പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തുന്ന എ​ട്ടു നോ​മ്പാ​ച​ര​ണ​വും ബ​സേ​ലി​യോ​സ് പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ​യു​ടെ 28-ാമ​ത് ദു​ക്റാ​ന പെ​രു​ന്നാ​ളും ഇ​ട​വ​ക​യു​ടെ വ​ലി​യ പെ​രു​ന്നാ​ളും ഓ​ഗ​സ്റ്റ് 31 മു​ത​ല്‍ സെ​പ്റ്റം​ബ​ർ ഏ​ഴ് വ​രെ എ​ട്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്ത​പ്പെ​ടു​ന്നു.

30ന് ​വൈ​കു​ന്നേ​രം 6.30ന് ​സ​ന്ധ്യാ പ്രാ​ർ​ഥ​ന​യ്ക്കു(​ഇം​ഗ്ലീ​ഷ്) ശേ​ഷം സ​ൺ​ഡേ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കു​മാ​യി റ​വ.​ഫാ. ജേ​ക്ക​ബ് ജോ​സ​ഫ് (സെ​ന്‍റ് തോ​മ​സ് യാ​ക്കോ​ബാ​യ സി​റി​യ​ന്‍ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി, മെ​ല്‍​ബ​ണ്‍, ഓ​സ്ട്രേ​ലി​യ) ന​യി​ക്കു​ന്ന പ്ര​ത്യേ​ക റി​ട്രീ​റ്റും ഉ​ണ്ടാ​യി​രു​ന്നു.

31ന് ​രാ​വി​ലെ 9.30ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന, 10.15ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യും സെ​ന്‍റ് ജോ​ൺ ദി ​ബാ​പ്റ്റി​സ്റ്റ് പെ​രു​ന്നാ​ളും (റ​വ.​ഫാ. ജേ​ക്ക​ബ് ജോ​സ​ഫ്) ശേ​ഷം വി​കാ​രി റ​വ. ഫാ. ​ബെ​ൽ​സ​ൺ പൗ​ലോ​സ് കു​ര്യാ​ക്കോ​സ് ഈ ​വ​ർ​ഷ​ത്തെ പെ​രു​ന്നാ​ളി​ന് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് കൊ​ടി​യേ​റ്റം ന​ട​ത്തി.

അ​ന്നേ ദി​വ​സം വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യും റ​വ. ഫാ. ​മ​ത്താ​യി വ​ർ​ക്കി പു​തു​ക്കു​ന്ന​ത്ത്‌ ന​യി​ക്കു​ന്ന സു​വി​ശേ​ഷ പ്ര​സം​ഗ​വും ന​ട​ന്നു.



സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് രാ​വി​ലെ 9.30ന് ​കു​ർ​ബാ​ന​യും (റ​വ.​ഫാ.​വ​ര്‍​ഗീ​സ് പോ​ൾ) കാ​ലം ചെ​യ്‌​ത അ​ബൂ​ന്‍ മോ​ര്‍ ബ​സേ​ലി​യോ​സ്‌ പൗ​ലൂ​സ്‌ ദ്വി​ദീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ​യു​ടെ ഇ​രു​പ​ത്തി ഏ​ട്ടാ​മ​ത്‌ ദു​ക്റാ​ന പെ​രു​ന്നാ​ളും പ്ര​ത്യേ​ക പ്രാ​ഥ​ന​ക​ളോ​ടും നേ​ർ​ച്ച വി​ള​മ്പോ​ടും കൂ​ടെ ന​ട​ത്തി. വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ പ്രാ​ർ​ഥ​ന​യും റ​വ.​ഫാ. സി.​എ.​തോ​മ​സ് ന​യി​ക്കു​ന്ന സു​വി​ശേ​ഷ പ്ര​സം​ഗ​വും ന​ട​ന്നു.

സെ​പ്റ്റം​ബ​ർ ര​ണ്ടി​ന് രാ​വി​ലെ 9.30ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന, 10.15ന് ​കു​ർ​ബാ​ന (റ​വ. ഫാ. ​കെ.​പി. എ​ൽ​ദോ​സ്), ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ധ്യാ​ന​യോ​ഗം, ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വി​ശു​ദ്ധ കു​മ്പ​സാ​രം, വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​പ്രാ​ർ​ഥ​ന എ​ന്നി​വ ന​ട‌​ക്കും.

സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് രാ​വി​ലെ 6.30ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന, ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന (റ​വ.​ഫാ. മോ​വി​ൻ വ​ര്‍​ഗീ​സ്), വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യും റ​വ. ഫാ. ​കെ.​സി. ഏ​ബ്ര​ഹാം ന​യി​ക്കു​ന്ന സു​വി​ശേ​ഷ പ്ര​സം​ഗ​വും ഉ​ണ്ടാ​യി​രി​ക്കും.

സെ​പ്റ്റം​ബ​ർ നാ​ലി​ന് രാ​വി​ലെ 6.30ന് ​പ്ര​ഭാ​ത​പ്രാ​ർ​ഥ​ന, ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന (റ​വ.​ഫാ. വി​വേ​ക് അ​ല​ക്സ്), വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ പ്രാ​ർ​ഥ​ന, റ​വ. ഫാ. ​ജേ​ക്ക​ബ് ജോ​സ​ഫ് ന​യി​ക്കു​ന്ന സു​വി​ശേ​ഷ പ്ര​സം​ഗ​വും ഉ​ണ്ടാ​യി​രി​ക്കും.

സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് രാ​വി​ലെ 6.30ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന, ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന (റ​വ.​ഫാ. ജെ​റി ജേ​ക്ക​ബ്), വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ പ്രാ​ർ​ഥ​ന, റ​വ. ഫാ. ​ജേ​ക്ക​ബ് ജോ​സ​ഫ് ന​യി​ക്കു​ന്ന സു​വി​ശേ​ഷ പ്ര​സം​ഗ​വും ഉ​ണ്ടാ​യി​രി​ക്കും.


സെ​പ്റ്റം​ബ​ർ ആ​റി​ന് രാ​വി​ലെ 6.30ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന, ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന (റ​വ.​ഫാ. ജോ​യ​ൽ ജേ​ക്ക​ബ്), വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ പ്രാ​ർ​ഥ​ന, റ​വ. ഫാ. ​ജേ​ക്ക​ബ് ജോ​സ​ഫ് ന​യി​ക്കു​ന്ന സു​വി​ശേ​ഷ പ്ര​സം​ഗ​വും ഉ​ണ്ടാ​യി​രി​ക്കും.

സെ​പ്റ്റം​ബ​ർ ഏ​ഴി​ന് പെ​രു​ന്നാ​ൾ ദി​വ​സം രാ​വി​ലെ 9.15ന് ​ഇ​ട​വ​ക മെ​ത്രാ​പ്പോ​ലീ​ത്ത​യും അ​മേ​രി​ക്ക​ന്‍ അ​തി​ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ര്‍​ച്ചു​ബി​ഷ​പ്പും പാ​ത്രി​യാ​ര്‍​ക്ക​ല്‍ വി​കാ​രി​യു​മാ​യ യ​ല്‍​ദോ മോ​ര്‍ തീ​ത്തോ​സി​നെ വൈ​ദീ​ക​രു​ടെ​യും മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലും ഇ​ട​വ​ക ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തി​ലും ഭ​ക്തി​യാ​ദ​ര​വോ​ടു കൂ​ടി ദേ​വാ​ല​യ​ത്തി​ലേ​ക്ക് സ്വീ​ക​രി​ക്കും.

ശേ​ഷം 9.30ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന​യും 10.15ന് ​പി​താ​വി​ന്‍റെ മു​ഖ്യ കാ​ര്‍​മി​ക​ത്വ​ത്തി​ലും റ​വ.​ഫാ. രാ​ജ​ൻ പീ​റ്റ​ർ, റ​വ.​ഫാ. സി​ബി എ​ബ്ര​ഹാം എ​ന്നി​വ​രു​ടെ സ​ഹ കാ​ര്‍​മി​ക​ത്വ​ത്തി​ലും വി​ശു​ദ്ധ മൂ​ന്നി​ന്മേ​ല്‍ കു​ര്‍​ബാ​ന ന​ട​ക്കും.

തു​ട​ർ​ന്ന് പ്ര​ദി​ക്ഷ​ണ​വും നേ​ർ​ച്ച വി​ള​മ്പോ​ടും ആ​ശി​ർ​വാ​ദ​ത്തോ​ടും ഉ​ച്ച ഭ​ക്ഷ​ണ​ത്തോ​ടും കൂ​ടി ഈ ​വ​ർ​ഷ​ത്തെ പെ​രു​ന്നാ​ൾ സ​മാ​പി​ക്കും. ശേ​ഷം കു​ട്ടി​ക​ൾ​ക്കാ​യി വി​ദ്യാ​രം​ഭ​വും ഉ​ണ്ടാ​യി​രി​ക്കും.

തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ ദേ​വാ​ല​യ​ത്തി​ൽ പ്രാ​ർ​ഥ​ന​യോ​ടെ ക​ഴി​യു​വാ​നു​ള്ള സൗ​ക​ര്യം വി​ശ്വാ​സി​ക​ൾ​ക്കാ​യി ഒ​രി​ക്കി​യി​യി​ട്ടു​ണ്ട്.

ഉ​ച്ച​യ്ക്ക് 12ന് ​ഉ​ച്ച ന​മ​സ്കാ​ര​വും പ​രി​ശു​ദ്ധ മാ​താ​വി​നോ​ടു​ള്ള മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും ഒ​ന്നി​ന് ധ്യാ​ന​വും ഉ​ണ്ടാ​യി​രി​ക്കും. പെ​രു​ന്നാ​ളി​നു വേ​ണ്ട എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​ക ചെ​യ്‌​തു ക​ഴി​ഞ്ഞു.

പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ൽ അ​ഭ​യ​പ്പെ​ട്ടു ഉ​പ​വാ​സ​ത്തോ​ടും പ്രാ​ർ​ഥ​ന​യോ​ടും കൂ​ടി നോ​മ്പാ​ച​ര​ണ​ത്തി​ലും പെ​രു​ന്നാ​ളി​ലും പ​ങ്കെ​ടു​ത്തു അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​ൻ എ​ല്ലാ​വ​രെ​യും വൈ​റ്റ് പ്ലെ​യി​ൻ​സ്‌ സെ​ന്‍റ് മേ​രീ​സ്‌ യാ​ക്കോ​ബാ​യ സു​റി​യാ​നി​പ്പ​ള്ളി​യി​ലേ​ക്ക്‌ ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: Rev.Fr. Belson Poulose Kuriakose - 516 639 9791, Vice President - Abraham Azhanthara - 845 570 3311, Secretary - Wison Mathai - 914 282 5901, Treasurer - Joy Ittan - 914 564 1702.

പ​ള്ളി​യു​ടെ വി​ലാ​സം: 99 Park Ave, White Plains, NY 10603: www.stmaryswhiteplains.com, www.facebook.com/StMarysChurchWP.