ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം 14ന്
Saturday, September 7, 2024 7:05 AM IST
സൈജൻ കണിയോടിക്കൽ
ഡി​ട്രോ​യി​റ്റ്: മി​ഷി​ഗ​ണി​ലെ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ ഡി​ട്രോ​യി​റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ 14ന്,​വാ​റ​ൻ ക​ൺ​സോ​ളി​ഡേ​റ്റ​ഡ് പെ​ർ​ഫോ​മിം​ഗ് ആ​ർ​ട്സ് സെ​ന്‍റ​റി​ൽ ന​ട​ക്ക​പ്പെ​ടും.

സു​പ്ര​സി​ദ്ധ ദ​ക്ഷി​ണേ​ന്ത്യ​ൻ ച​ല​ച്ചി​ത്ര താ​ര​മാ​യ ലെ​ന മു​ഖ്യാ​തി​ഥി​യാ​യ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്. സെ​പ്റ്റം​ബ​ർ പ​തി​നാ​ലാം തീ​യ​തി ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12ന് 24​ൽ പ​രം വി​ഭ​വ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട ഓ​ണ​സ​ദ്യ​യോ​ടെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും.

വ​ർ​ഷ​ങ്ങ​ളാ​യി ഓ​ണ​സ​ദ്യ വി​ള​മ്പി ന​ൽ​കു​ന്ന ഡി​എം​എ ഈ ​വ​ർ​ഷം ഒ​റി​ജി​ന​ൽ വാ​ഴ ഇ​ല​യി​ൽ ആ​യി​രി​ക്കും ഓ​ണ​സ​ദ്യ വി​ള​മ്പു​ക. ഉ​ച്ച​യ്ക്കു​ശേ​ഷം ര​ണ്ടു മ​ണി​ക്ക് ചെ​ണ്ട​മേ​ള​ത്തി​ന്‍റെ​യും, താ​ല​പ്പൊ​ലി​യു​ടെ​യും, പു​ലി​ക​ളി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ മ​ഹാ​ബ​ലി​യെ വ​ര​വേ​ൽ​ക്കും തു​ട​ർ​ന്ന് ഘോ​ഷ​യാ​ത്ര​യാ​യി മ​ഹാ​ബ​ലി​യെ വേ​ദി​യി​ലേ​ക്ക് ആ​ന​യി​ക്കും.

സു​പ്ര​സി​ദ്ധ ച​ല​ച്ചി​ത്ര താ​രം ലെ​ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. ത​ദ​വ​സ​ര​ത്തി​ൽ ഡി​എം​എ എ​ല്ലാ​വ​ർ​ഷ​വും ന​ൽ​കി വ​രാ​റു​ള്ള എ​ജു​ക്കേ​ഷ​ൻ സ്കോ​ള​ർ​ഷി​പ്പ് അ​ർ​ഹ​രാ​യ​വ​ർ​ക്ക് ഈ ​വ​ർ​ഷ​വും വി​ത​ര​ണം ചെ​യ്യും. തു​ട​ർ​ന്ന് തി​രു​വാ​തി​ര​യും മ​റ്റു ക​ലാ പ​രി​പാ​ടി​ക​ളും ന​ട​ക്കും.


സു​പ്ര​സി​ദ്ധ സൗ​ത്ത് ഇ​ൻ​ഡ്യ​ൻ ബാ​ൻ​ഡ് ആ​യ ’മ​സാ​ല കോ​ഫി’ വേ​ദി​യി​ൽ മൂ​സി​ക് ഷോ ​അ​വ​ത​രി​പ്പി​ക്കും. ഓ​രോ വ​ർ​ഷ​വും വ​ർ​ധി​ച്ചു വ​രാ​റു​ള്ള ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ജ​ന​ശ്ര​ദ്ധ പി​ടി​ച്ചു പ​റ്റു​ന്ന ഡി​ട്രോ​യി​റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഈ ​വ​ർ​ഷ​വും കൂ​ടു​ത​ൽ പേ​രെ ഓ​ണാ​ഘോ​ഷ​ത്തി​ന് പ്ര​തീ​ക്ഷി​ക്കു​ന്നു എ​ന്ന് പ്ര​സി​ഡ​ൻ​റ് പ്രി​ൻ​സ് എ​ബ്ര​ഹാം പ​റ​ഞ്ഞു. അ​തു​കൊ​ണ്ട് ത​ന്നെ വ​ള​രെ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ന​ട​ത്തി​യി​ട്ടു​ള്ള​ത്.

ഈ ​വ​ർ​ഷം പ്രോ​ഗ്രാം കാ​ണു​വാ​ൻ വ​രു​ന്ന​വ​ർ​ക്ക് മു​ൻ​കൂ​ട്ടി സീ​റ്റു​ക​ൾ ബു​ക്ക് ചെ​യ്യാ​ൻ ഓ​ൺ​ലൈ​നി​ൽ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് പ്രോ​ഗ്രാം ക​ൺ​വീ​ന​ർ രാ​ജേ​ഷ് കു​ട്ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ്രി​ജേ​ഷ് ഗോ​പാ​ല​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ കൃ​ഷ്ണ​കു​മാ​ർ നാ​യ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് നോ​ബി​ൾ തോ​മ​സ്‌​സ്, ജോ​യി​ന്റ് സെ​ക്ര​ട്ട​റി സ​ന്ദീ​പ് പാ​ല​ക്ക​ൽ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ബി​നു മാ​ത്യു, വു​മ​ൻ​സ് ഫോ​റം പ്ര​സി​ഡ​ൻ​റ് ജൂ​ലി ആ​ൻ, സെ​ക്ര​ട്ട​റി ശ്രീ​ക​ല കു​ട്ടി എ​ന്നി​വ​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജൃ​ശി​ര​ല അ​യൃ​മ​വ​മാ 248 497 0797, ആൃ​ശ​ഷ​ല​വെ ഏീു​മ​ഹ​മ​സൃ​ശ​വെി​മി 248 854 1347 ഞ​മ​ഷ​ല​വെ ഗൗ്േ​യേ 313 529 8852.