ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം
Saturday, September 7, 2024 7:52 AM IST
പി.പി. ചെറിയാൻ
ആ​ൻ​ഡേ​ഴ്സ​ൺ(​ഇ​ന്ത്യാ​ന): വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഫോ​ർ​ട്ട് ഡോ​ഡ്ജി​ൽ നി​ന്ന് പു​റ​പ്പെ​ട്ട സിം​ഗി​ൾ എ​ഞ്ചി​ൻ വി​മാ​നം ഇ​ന്ത്യാ​ന​യി​ൽ ത​ക​ർ​ന്നു​വീ​ണ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പൈ​പ്പ​ർ പി​എ46 വി​മാ​ന​ത്തി​ൽ നാ​ലു​പേ​ർ ഉ​ണ്ടാ​യി​രു​ന്നു. ആ​രും ര​ക്ഷ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ പ്രാ​ഥ​മി​ക പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ അ​നു​സ​രി​ച്ച്, ഇ​ൻ​ഡ്യാ​ന​യി​ലെ ആ​ൻ​ഡേ​ഴ്സ​ണി​ൽ രാ​വി​ലെ 10 മ​ണി​യോ​ടെ (മ​ധ്യ​ഭാ​ഗം) പൈ​പ്പ​ർ പി​എ 46 വി​മാ​നം ത​ക​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു.


വ​ള​രെ ഉ​യ​ര​ത്തി​ൽ വ​ന്ന​തി​നാ​ൽ ആ​ൻ​ഡേ​ഴ്സ​ൺ മു​നി​സി​പ്പ​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ ലാ​ൻ​ഡ് ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സിം​ഗി​ൾ എ​ഞ്ചി​ൻ വി​മാ​നം വ​ഴി തി​രി​ച്ചു​വി​ടു​ന്ന​തി​നി​ടെ എ​ഞ്ചി​ൻ പൊ​ട്ടി​തെ​റി​ച്ചു തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഇ​ൻ​ഡ്യാ​ന​പൊ​ളി​സി​ലെ സി​ബി​എ​സ് അ​ഫി​ലി​യേ​റ്റ് പ​റ​ഞ്ഞു.

വി​മാ​നം ഫോ​ർ​ട്ട് ഡോ​ഡ്ജ് റീ​ജ​ണ​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്ന് രാ​വി​ലെ 6.45 ന് ​സെ​ൻ​ട്ര​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്ന് പു​റ​പ്പെ​ട്ട​താ​യി ഇ​ൻ​ഡ്യാ​ന​പൊ​ളി​സി​ലെ എ​ൻ​ബി​സി അ​ഫി​ലി​യേ​റ്റ് ആ​യ ഡ​ബ്ല്യു​ടി​എ​ച്ച്ആ​ർ അ​റി​യി​ച്ചു.