ഹൂ​സ്റ്റ​ണി​ൽ ഡ​പ്യൂ​ട്ടി കോ​ൺ​സ്റ്റ​ബി​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു
Friday, September 6, 2024 5:51 AM IST
ഹൂ​സ്റ്റ​ൺ: ജോ​ലി​ക്ക് പോ​കു​ക​യാ​യി​രു​ന്ന ടെ​ക്സ​സ് ഡ​പ്യൂ​ട്ടി കോ​ൺ​സ്റ്റ​ബി​ൾ ചൊ​വ്വാ​ഴ്ച ഹൂ​സ്റ്റ​ണി​ല്‍ വെ​ടി​യേ​റ്റു മ​രി​ച്ചു. മ​ഹ​ർ ഹു​സൈ​നി​യാ​ണ് മ​രി​ച്ച​ത്. തന്‍റെ​ സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹം യാ​ത്ര ചെ​യ്ത​ത്.

പ​ടി​ഞ്ഞാ​റ​ൻ ഹൂ​സ്റ്റ​ണി​ലെ ഒ​രു ജം​ഗ​ഷ്നി​ൽ നി​ർ​ത്തി​യ​പ്പോ​ൾ ഒ​രാ​ൾ കാ​റി​ൽ നി​ന്ന് ഇ​റ​ങ്ങി ഡ​പ്യൂ​ട്ടി​യു​ടെ എ​സ്യു​വി​യി​ലേ​ക്ക് പ​ല​ത​വ​ണ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഉ​ച്ച​യ്ക്ക് 12.30 നാ​യി​രു​ന്നു സം​ഭ​വ​മെ​ന്ന് ഹൂ​സ്റ്റ​ൺ പോ​ലീ​സ് ചീ​ഫ് ജെ.​നോ ഡ​യ​സ് പ​റ​ഞ്ഞു. വെ​ടി​യേ​ൽ​ക്കു​മ്പോ​ൾ ഹു​സൈ​നി യൂ​ണി​ഫോ​മി​ൽ ആ​യി​രു​ന്നി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.


വെ​ടി​വ​യ്പ്പി​നു​ള്ള കാ​ര​ണം ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് ഇ​പ്പോ​ഴും ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പൊ​തു​സേ​വ​ന​ത്തി​നാ​യി ജീ​വി​തം സ​മ​ർ​പ്പി​ച്ച ഒ​രാ​ൾ​ക്ക് ജീ​വി​ൻ ന​ഷ്ട​പ്പെ​ടു​ന്ന​ത്, സ​മൂ​ഹ​ത്തി​ന് ഭ​യാ​ന​ക​മാ​യ കാ​ര്യ​മാ​ണ്, ​ഇ​ത് തി​ക​ച്ചും ദാ​രു​ണ​മാ​ണെന്ന് ഡ​യ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​നു​ശേ​ഷം കാ​റി​ൽ ക​യ​റി ര​ക്ഷ​പെ​ട്ട പ്ര​തി​യു​ടെ സം​ശ​യാ​സ്പ​ദ​മാ​യ വാ​ഹ​നം അ​ടു​ത്തു​ള്ള ഒ​രു ഹോ​ട്ട​ലി​ൽ ക​ണ്ട​താ​യി ചീ​ഫ് ഡ​യ​സ് പ​റ​ഞ്ഞു. ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.