ലീ​ഗ് സി​റ്റി മ​ല​യാ​ളി സ​മാ​ജം ഓ​ണാ​ഘോ​ഷം ശനിയാഴ്ച
Thursday, September 5, 2024 2:42 AM IST
ജീ​മോ​ൻ റാ​ന്നി
ഹൂ​സ്റ്റ​ൺ ലീ​ഗ് സി​റ്റി : ലീ​ഗ് സി​റ്റി മ​ല​യാ​ളി സ​മാ​ജ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷം വ​ള​രെ വി​പു​ല​മാ​യ പ​രി​പാ​ടികളോ നടത്തപ്പെടുന്നു. ശനിയാഴ്ച​ (സെ​പ്റ്റം​ബ​ർ 7) ​വാ​ൾ​ട്ട​ർ ഹാ​ൾ പാ​ർ​ക്കി​ലെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഈ ​ആ​ഘോ​ഷം, സ​മാ​ജ​ത്തി​ലെ അം​ഗ​ങ്ങ​ൾ​ക്കു മാ​ത്ര​മ​ല്ല, ഗാ​ൽ​വ​സ്റ്റ​ൻ കൗ​ണ്ടി ഒ​ഫീ​ഷ്യ​ൽ​സു​ക​ൾ​ക്കും പ​ങ്കാ​ളി​ത്തം ന​ൽ​കു​ന്ന ഒ​രു വേ​ദി​യാ​കും.

പ​രി​പാ​ടി​ക​ൾ രാ​വി​ലെ ഒന്പതിന് മാ​വേ​ലി​യു​ടെ എ​ഴു​ന്ന​ള്ളി​പ്പു​മാ​യാ​ണ് തു​ട​ങ്ങു​ക.ഡി​ക്കി​ൻ​സ​ൺ ബേ​യി​ൽ നി​ന്നും ജ​ല​മാ​ർ​ഗം വ​ള്ള​ങ്ങ​ളു​ടെ​യും ബോ​ട്ടു​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ എ​ത്തു​ന്ന മാ​വേ​ലി​യെ, ലീ​ഗ് സി​റ്റി മ​ല​യാ​ളി​ക​ൾ ചെ​ണ്ട​മേ​ള​ത്തി​ൻ​റെ​യും, താ​ല​പ്പൊ​ലി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ വ​ര​വേ​ൽ​ക്കും.

അ​ന്നേ ദി​വ​സം, കേ​ര​ള​ത്തി​ന്‍റെ ത​ന​തു ക​ലാ​രൂ​പ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു​ള്ള ഘോ​ഷ​യാ​ത്ര​യും, പു​ലി​ക​ളി​യും, നാ​ട​ൻ​പാ​ട്ടു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ ക​ലാ​വി​രു​ന്നു​ക​ളും അ​ര​ങ്ങേ​റും. ഉ​ച്ച​യോ​ടെ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും, തു​ട​ർ​ന്ന് കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി വ​ടം​വ​ലി, ഉ​റി​യ​ടി, ചാ​ക്കി​ലോ​ട്ടം തു​ട​ങ്ങി​യ പ​ത്തോ​ളം മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും. വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​ന​വും ഉ​ണ്ടാ​യി​രി​ക്കും.


ഈ ​വ​ര്‍​ഷം, ഓ​ണ​ത്തി​ന് പ്ര​ത്യേ​ക​മാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന ’ഓ​ണ​സ​ദ്യ’ 20 പ​തി​ല​ധി​കം ക​റി​ക​ളോ​ടു​കൂ​ടി​യ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ​യാ​യി​രി​ക്കും. ഓ​ണാ​ഘോ​ഷ​ങ്ങ​ള്‍ വ​ഴി സ​മ​ഗ്ര​ത​യു​ടെ​യും, സ്നേ​ഹ​ത്തിന്‍റെ​യും, കൂ​ട്ടാ​യ്‍​മ​യു​ടെ​യും സ​ന്ദേ​ശം പ​ര​ത്തി, സ​മാ​ജ​ത്തി​ലെ അം​ഗ​ങ്ങ​ളു​ടെ ഇ​ട​യി​ല്‍ ബ​ന്ധ​ങ്ങ​ള്‍ ശ​ക്ത​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് ല​ക്ഷ്യം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സം​ഘാ​ട​ക​രു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​റു​ക​ൾ: പ്ര​സി​ഡ​ന്‍റ് ബിനീ​ഷ് ജോ​സ​ഫ് 4092560873, വൈ​സ് പ്ര​സി​ഡ​ന്റ് ലി​ഷ ടെ​ൽ​സ​ൺ 9734777775, വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​ജ​ൻ ജോ​ർ​ജ് 4092569840, സെ​ക്ര​ട്ട​റി ഡോ.​രാ​ജ്കു​മാ​ർ മേ​നോ​ൻ 2627440452, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി​ഞ്ചു ജേ​ക്ക​ബ് 2404261845, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​ജോ സെ​ബാ​സ്റ്റ്യ​ൻ 4092566427, ട്രെ​ഷ​റ​ർ​രാ​ജ​ൻ​കു​ഞ്ഞ് ഗീ​വ​ർ​ഗീസ് 5078220051, ജോ​യിന്‍റ് ട്രെ​ഷ​റ​ർ മാ​ത്യു പോ​ൾ 4094543472.