കൊ​ളം​ബ​സി​ല്‍ പ​രി​ശു​ദ്ധ മ​റി​യ​ത്തി​ന്‍റെ ജ​ന​ന തി​രു​നാ​ള്‍: കൊ​ടി​യേ​റ്റു​ക​ര്‍​മം നി​ര്‍​വ​ഹി​ച്ചു
Wednesday, September 4, 2024 1:09 PM IST
ബ​ബി​ത ഡി​ലി​ൻ
കൊ​ളം​ബ​സ്(ഒ​ഹാ​യോ): കൊ​ളം​ബ​സ് സെ​ന്‍റ് മേ​രീ​സ് സീ​റോ​മ​ല​ബാ​ര്‍ ക​ത്തോ​ലി​ക്ക മി​ഷ​ന്‍റെ മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ ഈ ​വ​ര്‍​ഷ​ത്തെ തി​രു​നാ​ള്‍ ഓ​ഗ​സ്റ്റ് 31, സെ​പ്റ്റം​ബ​ര്‍ ഒ​ന്ന് തീ​യ​തി​ക​ളി​ൽ ന​ട​ത്തി.

ഓ​ഗ​സ്റ്റ് 31ന് ​വൈ​കു​ന്നേ​രം 5.15ന് ​തി​രു​നാ​ളി​ന് തു​ട​ക്കം കു​റി​ച്ച് സെ​ന്‍റ് മേ​രീ​സ് മി​ഷ​ന്‍ പ്രീ​സ്റ്റ് ഇ​ന്‍ ചാ​ര്‍​ജ്, ഫാ​. നി​ബി ക​ണ്ണാ​യി കൊ​ടി​യേ​റ്റു ക​ര്‍​മം നി​ര്‍​വ​ഹി​ച്ചു.




പ്ര​ദ​ക്ഷി​ണ​ത്തി​നു ശേ​ഷം ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​പൂ​ർ​വ​മാ​യ കു​ര്‍​ബാ​ന​യും ന​ട​ന്നു. കു​ര്‍​ബാ​ന​യ്ക്കു ശേ​ഷം പാ​രി​ഷ് ഹാ​ളി​ല്‍ മി​ഷ​ന്‍ അം​ഗ​ങ്ങ​ളു​ടെ ക​ലാ​സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളും സ്നേ​ഹ വി​രു​ന്നും ഉ​ണ്ടാ​യി​രു​ന്നു.