വാ​ൻ​കൂ​വ​ർ​സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ "​അ​ഗാ​പ്പെ’ സം​ഘ​ടി​പ്പി​ച്ചു
Thursday, September 5, 2024 6:16 AM IST
ജോയിച്ചൻ പുതുക്കുളം
വാ​ൻ​കൂ​വ​ർ: സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, വാ​ൻ​കൂ​വ​ർ ക​ഴി​ഞ്ഞ 13 വ​ർ​ഷ​മാ​യി ന​ട​ത്തി​വ​രു​ന്ന ഫു​ഡ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ ഫെ​സ്റ്റ് ന്ധ​മ​നു​ഷ്യ​വ​ർ​ഗ​ത്തോ​ടു​ള്ള ദൈ​വ​സ്നേ​ഹം’ എ​ന്ന അ​ർ​ഥം വ​രു​ന്ന "​അ​ഗാ​പ്പെ’ ഈ ​വ​ർ​ഷ​വും പൂ​ർ​വാ​ധി​കം ഭം​ഗി​യാ​യി സം​ഘ​ടി​പ്പി​ച്ചു.

ഇ​ട​വ​ക വി​കാ​രി റ​വ. എം​സി കു​ര്യാ​ക്കോ​സ് റ​മ്പാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ, ര​ച​ന സിംഗ് എം​എ​ൽ​എ (സ​റി​ഗ്ഗ്രീ​ൻ ടി​മ്പ​ഴ്സ്) ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മാ ച​ർ​ച്ച് വി​കാ​രി റ​വ. ഫാ. ​ഗീ​വ​ർ​ഗീ​സ് മാ​ത്യു സ്നേ​ഹ സ​ന്ദേ​ശം ന​ൽ​കി. റ​വ. ഫാ. ​ഒ. തോ​മ​സ്, ബേ​ബി​ച്ച​ൻ മ​ട്ട​മ്മേ​ൽ (ട്ര​സ്റ്റി), കു​ര്യ​ൻ വ​ർ​ക്കി (സെ​ക്ര​ട്ട​റി) എ​ന്നി​വ​ർ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.


അ​ഗാ​പ്പേയു​ടെ ഭാ​ഗ​മാ​യ ചാ​രി​റ്റി ഡൊ​ണേ​ഷ​ൻ ക​ൺ​വീ​ന​ർ ജാ​ക്സ​ൺ ജോ​യ്, വി​കാ​രി എം​സി കു​ര്യാ​ക്കോ​സ് റ​മ്പാ​ൻ, ട്ര​സ്റ്റി ബേ​ബി​ച്ച​ൻ മ​ട്ട​മ്മേ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് സ​റി വു​മ​ൺ സെ​ന്‍റ​റി​ന് കൈ​മാ​റി.

ജാ​തി​മ​ത വ്യ​ത്യാ​സ​മി​ല്ലാ​തെ വാ​ൻ​കൂ​വ​റി​ലെ എ​ല്ലാ ജ​ന​വി​ഭാ​ഗ​ങ്ങ​ളും പ​ങ്കെ​ടു​ക്കു​ന്ന അ​ഗാ​പ്പേ​യു​ടെ വി​ജ​യ​ത്തി​ൽ സ​ഹാ​യി​ച്ച എ​ല്ലാ​വ​ർ​ക്കും ക​ൺ​വീ​ന​ർ അ​ല​ക്സ് പി ​ജോ​യ്, ജാ​ക്സ​ൺ ജോ​യ് എ​ന്നി​വ​ർ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.