ഓറിഗോണിൽ ചെറു വി​മാ​നം ത​ക​ർ​ന്ന് മൂ​ന്നുപേ​ർ മ​രി​ച്ചു
Thursday, September 5, 2024 2:36 AM IST
പി .പി. ചെ​റി​യാ​ൻ
ഓറിഗോൺ : ഓറിഗോണിൽ വീ​ടി​ന് മു​ക​ളി​ലേ​ക്ക് വി​മാ​നം ത​ക​ർ​ന്ന് വീ​ണു മൂ​ന്ന് പേ​ർ മ​രി​ച്ചു. പോ​ർ​ട്ട്ലാ​ൻ​ഡ് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​മു​ള്ള ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ 10:30 ഓ​ടെ​യാ​ണ് ചെ​റു​വി​മാ​നം ത​ക​ർ​ന്ന് അ​പ​ക​ട​മു​ണ്ടാ​യ​ത്.

വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​രെ​യും വീ​ട്ടി​ൽ നി​ന്ന് ഒ​രാ​ളെ​യും കാ​ണാ​താ​യ​താ​യ് നേ​ര​ത്തെ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു. പി​ന്നീ​ട് മൂ​ന്നു​പേ​രും മ​രി​ച്ച​താ​യ് സ്ഥി​രീ​ക​രി​ച്ചു. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന വീ​ടു​ക​ളി​ലേ​ക്കും തീ ​പ​ട​ർ​ന്നു പി​ടി​ച്ചു.


ആ​റ് കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ച​താ​യ് ഗ്രെ​ഷാം ഫ​യ​ർ ചീ​ഫ് സ്കോ​ട്ട് ലൂ​യി​സ് പ​റ​ഞ്ഞു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി മു​ട​ങ്ങി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ ഏ​വി​യേ​ഷ​ൻ അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കും