ഫി​ല​ഡ​ൽ​ഫി​യ​യി​ൽ ച​രി​ത്ര നേ​ട്ടം കു​റി​ച്ച ക്രി​ക്ക​റ്റ്, സോ​ക്ക​ർ, വോ​ളീ​ബോ​ൾ ടീ​മു​ക​ൾ​ക്ക് ബ​ഡി ബോ​യ്സ് വ​ൻ സ്വീ​ക​ര​ണ​മൊ​രു​ക്കു​ന്നു
Saturday, September 7, 2024 1:57 AM IST
രാ​ജു ശ​ങ്ക​ര​ത്തി​ൽ
ഫി​ല​ഡ​ൽ​ഫി​യ: എ​ൻകെ ലൂ​ക്കോ​സ് മെ​മ്മോ​റി​യ​ൽ ട്രോ​ഫി ക​ര​സ്ഥ​മാ​ക്കി​യ ഫി​ലി സ്റ്റാ​ർ​സ്, സ​ത്യ​ൻ മെ​മ്മോ​റി​യ​ൽ ട്രോ​ഫി ക​ര​സ്ഥ​മാ​ക്കി​യ ഫി​ലി ആ​ർ​സി​നെ​ൽ​സും മി​ല്ലേ​നി​യം ക​പ്പ് സ്വ​ന്ത​മാ​ക്കി​യ നോ​ർ​ത്ത് ഈ​സ്റ്റ് ഫി​ലി ക്രി​ക്ക​റ്റ് ക്ല​ബ്ബും ച​രി​ത്ര നേ​ട്ടം കൊ​യ്ത​പ്പോ​ൾ ഫി​ല​ഡ​ൽ​ഫി​യ മ​ല​യാ​ളി​ക​ളു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി സം​ഭ​വി​ച്ച അ​ഭി​മാ​ന നേ​ട്ട​മാ​യി.

ഒ​രേ​സ​മ​യം മൂ​ന്ന് ച​രി​ത്ര നേ​ട്ട​ങ്ങ​ൾ ഫി​ലാ​ഡ​ൽ​ഫി​യ മ​ല​യാ​ളി​ക​ൾ​ക്ക് സ​മ്മാ​നി​ച്ച ഫി​ലി സ്റ്റാ​ർ​സി​ന്റെ​യും ഫി​ലി ആ​ർ​സി​നെ​ൽ​സിന്‍റെ​യും നോ​ർ​ത്ത് ഈ​സ്റ്റ് ഫി​ലി ക്രി​ക്ക​റ്റ് ക്ല​ബ്ബി​ന്‍റെ​യും അ​ഭി​മാ​ന താ​ര​ങ്ങ​ളാ​യ ടീം ​അം​ഗ​ങ്ങ​ൾ​ക്ക് ആ​വേ​ശോ​ജ്വ​ല​മാ​യ സ്വീ​ക​ര​ണം ന​ൽ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യാ​യ ബ​ഡി ബോ​യ്സ് ഫി​ലാ​ഡ​ൽ​ഫി​യ.


സെ​പ്റ്റം​ബ​ർ 13ന് ​വൈ​കി​ട്ട് 5.30ന് ​നോ​ർ​ത്ത് ഈ​സ്റ്റ് ഫി​ല​ഡ​ൽ​ഫി​യാ​യി​ലു​ള്ള മ​യൂ​ര ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ന്‍റ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ളും അ​നു​മോ​ദ​ന ച​ട​ങ്ങു​ക​ളും അ​ര​ങ്ങേ​റു​ന്ന​ത്.

ഫി​ല​ഡ​ൽ​ഫി​യാ​യി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും സ്പോ​ർ​ട്ട്സ് പ്രേ​മി​ക​ളും, സം​ഘ​ട​നാ നേ​താ​ക്ക​ളും പൗ​ര​പ്ര​മു​ഖ​രും എ​ത്തി​ച്ചേ​രു​ന്ന ഈ ​വ​ൻ സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ലേ​ക്ക് ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.