എ​യ്സ് റോ​യ​ൽ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫൈ​നൽ​: റോ​യ​ൽ വാ​രി​യേ​ഴ്സും കേ​ര​ള സ്ട്രൈ​ക്കേ​ഴ്സ് മാ​സ്റ്റേ​ഴ്സും ഏറ്റുമുട്ടും
Friday, September 6, 2024 6:49 AM IST
ബിജു നടുകാണി
പെ​ർ​ത്ത് : റോ​യ​ൽ വാ​ര്യ​ർ ക്രി​ക്ക​റ്റ് ക്ല​ബ് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന എ​യ്സ് റോ​യ​ൽ ചാ​മ്പ്യ​ൻ​സ് ലീ​ഗ് സീ​സ​ൺ 3 ടി 20 ട്വന്‍റി ​ഫൈ​ന​ലിൽ സെ​പ്റ്റം​ബ​ർ 7 ശ​നി​യാ​ഴ്ച രാ​വി​ലെ 9ന് ​തോ​ൺ​ലീ ഹ്യൂം ​ഓ​വ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ റോ​യ​ൽ വാ​രി​യേ​ഴ്സും കേ​ര​ള സ്ട്രൈ​ക്കേ​ഴ്സ് മാ​സ്റ്റേ​ഴ്സും ത​മ്മി​ൽ ഏറ്റുമുട്ടും. വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​യും 2000 ഡോളർ പ്രൈ​സ് മ​ണി​യും ല​ഭി​ക്കും.

ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക്. 1000 ഡോളർ പ്രൈ​സ് മ​ണി​യും സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​താ​ണ്. കൂ​ടാ​തെ ടൂ​ർ​ണ​മെ​ന്‍റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ റ​ൺ​സ്, ഏ​റ്റ​വും കൂ​ടു​ത​ൽ വി​ക്ക​റ്റ്, മാ​ൻ ഓ​ഫ് ദ ​മാ​ച്ച്, മാ​ൻ ഓ​ഫ് ദ ​സീ​രീ​സ് ട്രോ​ഫി​ക​ളും ന​ൽ​കു​ന്ന​താ​ണ്.


പെ​ർ​ത്തി​ലെ പ്ര​മു​ഖ എ​ട്ടോ​ളം മ​ല​യാ​ളി ക്രി​ക്ക​റ്റ് ക്ല​ബ്ബു​ക​ൾ ലീ​ഗി​ന്‍റെ ഭാ​ഗ​മാ​യി ഏ​റ്റു​മു​ട്ടി. കാ​നിം​ഗ് സി​റ്റി ഡെ​പ്യൂ​ട്ടി മേ​യ​ർ അ​മാ​ൻ​ണ്ട സ്പെ​ൻ​സ​ർ. അ​ർ​മാ​ഡേ​ൽ സി​റ്റി കൗ​ൺ​സി​ല​ർ ജി​ബി ജോ​യ്, ബി​നു ജോ​സ​ഫ് എ​യ്സ്, വ​ർ​ഗീ​സ് പു​ന്ന​യ്ക്ക​ൽ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും. റോ​യ​ൽ വാ​രി​യേ​ഴ്സ് ക്രി​ക്ക​റ്റ് ക്ല​ബ് ക​മ്മ​റ്റി​ക്ക് വേ​ണ്ടി പ്ര​സി​ഡ​ന്‍റ് അ​രു​ൺ ജോ​സ് സെ​ക്ര​ട്ട​റി ജോ​യ് ജോ​സ​ഫ് ട്ര​ഷ​റ​ർ ഏ​ലി​യാ​സ് അ​രീ​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം കൊ​ടു​ത്തു.