റ​വ.​ഫാ.​ഡോ. ബെ​ന​ഡി​ക്ട് പോ​ൾ ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു
Wednesday, September 4, 2024 11:39 AM IST
ന്യൂ​യോ​ർ​ക്ക്: ബ്രോ​ങ്ക്സി​ൽ റ​വ.​ഫാ.​ഡോ. ബെ​ന​ഡി​ക്ട് പോ​ൾ (ബെ​ന്ന​ച്ച​ൻ - 73) അ​ന്ത​രി​ച്ചു. മൂ​ന്നു പ​തി​റ്റാ​ണ്ടോ​ളം ന്യൂ​യോ​ർ​ക്ക് സി​റ്റി ബോ​ർ​ഡ് എ​ഡ്യൂ​ക്കേ​ഷ​നി​ൽ അ​ധ്യാ​പ​ക​നാ​യി ജോ​ലി ചെ​യ്തി​രു​ന്നു.

ഇ​ക്കാ​ല​യ​ള​വി​ൽ ത​ന്നെ ബ്രോ​ങ്ക്സി​ലെ സെ​ന്‍റ് മൈ​ക്ക​ൾ ദ ​ആ​ർ​ക് ഏ​ഞ്ച​ൽ റോ​മ​ൻ കാ​ത്ത​ലി​ക് പ​ള്ളി​യി​ട​വ​ക​യി​ലെ പ​രോ​ക്കി​യ​ൽ വി​കാ​രി​യാ​യി സേ​വ​നം ചെ​യ്യു​ക​യാ​യി​രു​ന്നു. കൊ​ല്ലം ക​ല്ല​ട സ്വ​ദേ​ശി​യാ​ണ്.

സ​ഹോ​ദ​ര​ങ്ങ​ൾ: സി. ​അ​ന്‍റോ​ണി​റ്റ മേ​രി, മേ​രി വി​ല്യം​സ്, സി. ​വെ​ർ​ജി​ൽ മേ​രി, ജോ​ൺ പോ​ൾ, പ​രേ​ത​യാ​യ യേ​ശു​ദാ​സി വി​ൽ​സ​ൺ, ആ​ന്‍റ​ണി പോ​ൾ (ന്യൂ​യോ​ർ​ക്ക്).

ദീ​ർ​ഘ​കാ​ലം അ​ദ്ദേ​ഹം ഇ​ന്ത്യ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍റെ​യും ഇ​ന്ത്യ ലാ​റ്റി​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍റെ​യും അ​ഭ്യു​ദ​യ​കാം​ക്ഷി​യും പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്നു.


വെ​ള്ളി​യാ​ഴ്ച ഫാ. ​ബെ​ൻ സേ​വ​നം ചെ​യ്ത സെ​ന്‍റ് മൈ​ക്കി​ൾ ദ ​ആ​ർ​ക് ഏ​ഞ്ച​ൽ റോ​മ​ൻ കാ​ത്ത​ലി​ക് പ​ള്ളി​യി​ൽ (765 Co-op City Boulevard, Bronx, NY 10475) രാ​വി​ലെ 12 മു​ത​ൽ പ്രാ​ർ​ഥ​ന​യും 12.30 മു​ത​ൽ 6.30 വ​രെ പൊ​തു​ദ​ർ​ശ​ന​വും ഏ​ഴി​ന് ദി​വ്യ​ബ​ലി​യും ന​ട​ക്കും.

ശ​നി​യാ​ഴ്ച എ​ട്ടു മു​ത​ൽ ഒ​മ്പ​തു​വ​രെ പൊ​തു​സ​ന്ദ​ർ​ശ​ന​ത്തി​നു സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും. തു​ട​ർ​ന്ന് പ​ത്തി​ന് സം​സ്കാ​ര ദി​വ്യ​ബ​ലി അ​ർ​പ്പി​ക്ക​പ്പെ​ടും.

വി​വ​ര​ങ്ങ​ൾ​ക്ക്: ജി​ജോ വി​ൽ​സ​ൺ (914 356 2660) അ​ല്ലെ​ങ്കി​ൽ ആ​ന്‍റ​ണി പോ​ൾ (347 740 6546).