ഫൊ​ക്കാ​ന അ​ഡ്വൈ​സ​റി ബോ​ർ​ഡ് പു​നഃ​സം​ഘ​ടി​പ്പി​ച്ചു
Thursday, September 5, 2024 4:36 PM IST
ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന അ​ഡ്വൈ​സ​റി ബോ​ർ​ഡ് പു​നഃ​സം​ഘ​ടി​പ്പി​ച്ചു. അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​റാ​യി ജോ​ൺ പി. ​ജോ​ൺ, വൈ​സ് ചെ​യ​റാ​യി വി​നോ​ദ് കെ.​ആ​ർ.​കെ, സെ​ക്ര​ട്ട​റി​യാ​യി കാ​മാ​ന്‍​ഡ​ര്‍ ജോ​ര്‍​ജ് കോ​രു​ത് എ​ന്നി​വ​രെ തെ​രെ​ഞ്ഞെ​ടു​ത്ത​താ​യി പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി, ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ ജോ​ജി തോ​മ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഫൊ​ക്കാ​ന​യു​ടെ പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ്, ട്ര​സ്റ്റി ബോ​ര്‍​ഡ് അം​ഗം, ക​മ്മി​റ്റി അം​ഗം, ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ ജോ​ണ്‍ പി. ​ജോ​ണ്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. പ​ത്തു ത​വ​ണ ടോ​റ​ന്‍റോ മ​ല​യാ​ളി സ​മാ​ജ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചു.

ചാ​രി​റ്റി പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യ അ​ദ്ദേ​ഹം കോ​ട്ട​യം ക​ള​ത്തി​ല്‍​പ്പ​ടി സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ ആ​നി​നൊ​പ്പം കാ​ന​ഡ​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്.

ന്യൂ​യോ​ര്‍​ക്കി​ല്‍ അ​റ്റോ​ര്‍​ണി​യാ​യി പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന വി​നോ​ദ് കെ.​ആ​ർ.​കെ. ഫൊ​ക്കാ​ന​യു​ടെ മു​ൻ സെ​ക്ര​ട്ട​റി കൂ​ടി​യാ​ണ്. ഫൊ​ക്കാ​നാ ഫി​ല​ഡ​ല്‍​ഫി​യ ക​ണ്‍​വ​ന്‍​ഷ​ന്‍ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍, ഫൊ​ക്കാ​നാ വാ​ഷിം​ഗ്ട​ണ്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ സ്‌​പെ​ല്ലിം​ഗ് ബി ​മ​ത്സ​ര​ത്തിന്‍റെ സം​ഘാ​ട​ക​ന്‍, ട്ര​സ്റ്റീ ബോ​ർ​ഡ് സെ​ക്ര​ട്ട​റി, അം​ഗം എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

കേ​ര​ള സ​മാ​ജം ഓ​ഫ് ഗ്രേ​റ്റ​ര്‍ ന്യൂ​യോ​ര്‍​ക്കി​ന്‍റെ മു​ന്‍ പ്ര​സി​ഡ​ന്‍റ്, ഇ​ന്ത്യ​ന്‍ നാ​ഷ്ണ​ല്‍ ഓ​വ​ര്‍​സീ​സ് കോ​ണ്‍​ഗ്ര​സ് നാ​ഷ്ണ​ല്‍ ബോ​ര്‍​ഡ് ഓ​ഫ് ട്ര​സ്റ്റി അം​ഗം, ഇ​ന്തോ - അ​മേ​രി​ക്ക​ന്‍ ലോ​യേ​ഴ്‌​സ് ഫോ​റം വൈ​സ് പ്ര​സി​ഡ​ന്‍റ്,

അ​യ്യ​പ്പ​സേ​വാ സം​ഘം വൈ​സ് പ്ര​സി​ഡ​ന്‍റ്, കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ര്‍​ത്ത് അ​മേ​രി​ക്ക ബോ​ര്‍​ഡ് ഓ​ഫ് ട്ര​സ്റ്റി സെ​ക്ര​ട്ട​റി, മ​ഹി​മ​യു​ടെ പ്ര​സി​ഡ​ന്‍റ്, മ​ന്ത്ര​യു​ടെ ട്ര​സ്റ്റീ ചെ​യ​ർ തു​ട​ങ്ങി നി​ര​വ​ധി സം​ഘ​ട​ന​ക​ളി​ൽ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ള്ള വ്യ​ക്തി​യാ​ണ്.


കേ​ര​ള​ത്തി​ൽ അ​ഭി​ഭാ​ഷ​ക​നാ​യി പ്രാ​ക്ടീ​സ് ചെ​യ്തി​ട്ടു​ള്ള അ​ദ്ദേ​ഹം ഭാ​ര്യ ബാ​ല വി​നോ​ദി​നൊ​പ്പം ന്യൂ​യോ​ർ​ക്കി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്.

ഫൊ​ക്കാ​ന​യു​ടെ മു​ന്‍ പ്ര​സി​ഡ​ന്‍റാ​യ കാ​മാ​ന്‍​ഡ​ര്‍ ജോ​ര്‍​ജ് കോ​രു​ത് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് സെ​ന്‍​ട്ര​ല്‍ ഫ്ലോ​റി​ഡ​യു​ടെ സ്ഥാ​പ​ക അം​ഗ​മാ​ണ്. 1996 മു​ത​ല്‍ 1998 വ​രെ ഫൊ​ക്കാ​ന ഫ്ലോ​റി​ഡ റീ​ജി​ണ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. ര​ണ്ട് ത​വ​ണ ഫൊ​ക്കാ​ന ഇ​ല​ക്ഷ​ന്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​നാ​യി സേ​വ​നം അ​നു​ഷ്‌​ഠി​ച്ചി​ട്ടു​ണ്ട്.

‌ടാ​ന്പ ഇ​ക്യു​മെ​ന​ക്ക​ൽ പ്ര​സ്ഥാ​ന​ത്തി​ന്‍റെ സ്ഥാ​പ​ക​രി​ൽ ഒ​രാ​ളാ​ണ്. അ​മേ​രി​ക്ക​ന്‍ കോ​ണ്‍​ഗ്ര​സി​ലേ​ക്ക് മ​ത്സ​രി​ച്ച മേ​രി തോ​മ​സി​ന്‍റെ ക്യാ​മ്പ​യി​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ആ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ഭാ​ര്യ ഡീ​ന ജോ​ര്‍​ജി​നൊ​പ്പം ഫ്ലോ​റി​ഡ​യി​ലാ​ണ് താ​മ​സം. 2010ൽ ​പാ​ത്രി​യാ​ർ​ക്കി​സ് ബാ​വ അ​ദ്ദേ​ഹ​ത്ത ക​മാ​ന്‍​ഡ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.

മൂ​വ​രെ​യും ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി, സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ, ട്ര​ഷ​ർ ജോ​യി ചാ​ക്ക​പ്പ​ൻ, ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ ജോ​ജി തോ​മ​സ്, ട്ര​സ്റ്റീ വൈ​സ് ചെ​യ​ർ സ​തീ​ശ​ൻ നാ​യ​ർ, ട്ര​സ്റ്റീ സെ​ക്ര​ട്ട​റി ബി​ജു ജോ​ൺ, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ട്ര​സ്റ്റീ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.