മാ​പ്പ് ഓ​ണാ​ഘോ​ഷം ശ​നി​യാ​ഴ്ച; ബ്ലെ​സി മു​ഖ്യാ​തി​ഥി
Wednesday, September 4, 2024 3:18 PM IST
സ​ജു വ​ർ​ഗീ​സ്
ഫി​ലാ​ഡ​ൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലാ​ഡ​ൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ ചി​ട്ട​യാ​യ രീ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്ന​താ​യി മാ​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് അ​റി​യി​ച്ചു.

ഫി​ല​ഡ​ൽ​ഫി​യ​യി​ൽ "sangamotsav24' എ​ന്ന് നാ​മ​ക​ര​ണം ചെ​യ്ത ഈ ​അ​ഘോ​ഷം ശ​നി​യാ​ഴ്ച(​സെ​പ്റ്റം​ബ​ർ ഏ​ഴ്) മൂ​ന്ന് മു​ത​ൽ സീ​റോ​മ​ല​ബാ​ർ പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ര​ങ്ങേ​റു​ന്നു.

ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ​ഥാ​ന​ങ്ങ​ളി​ലെ ത​ന​ത് ക​ലാ​രൂ​പ​ങ്ങ​ൾ 150ൽ ​പ​രം ആ​ർ​ട്ടി​സ്റ്റു​ക​ൾ വേ​ദി​യി​ൽ അ​ണി​യി​ച്ചൊ​രു​ക്കും. അ​തോ​ടൊ​പ്പം മ​ല​യാ​ള​ത്തി​ന്‍റെ ത​ന​ത് ക​ലാ​രൂ​പ​ങ്ങ​ളും അ​ര​ങ്ങേ​റും.

സം​വി​ധാ​യ​ക​ൻ ബ്ലെ​സി​യും മു​ഖ്യാ​തി​ഥി​യാ​യി പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. ആ​ഘോ​ഷം വേ​റി​ട്ടൊ​രു അ​നു​ഭ​വ​മാ​ക്കാ​നു​ള്ള പ്ര​യ​ത്ന​ത്തി​ലാ​ണ് മാ​പ്പി​ന്‍റെ വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ൾ. വാ​ഴ​യി​ല​യി​ൽ വി​ള​മ്പു​ന്ന രു​ചി​യൂ​റി​യ ഓ​ണ​സ​ദ്യ ഇ​ത്ത​വ​ണ​ത്തെ മ​റ്റൊ​രു പ്ര​ത്യേ​ക​ത​യാ​ണ്.


ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ല​ഭി​ക്കു​ന്ന മു​ഴു​വ​ൻ ലാ​ഭ​വും വ​യ​നാ​ട് പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്തി​നാ​യി വി​നി​യോ​ഗി​ക്കു​മെ​ന്ന് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു.

എ​ല്ലാ​വ​രെ​യും സ​ഹ​ർ​ഷം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി മാ​പ്പ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജി​ത്ത് കോ​മ​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബെ​ൻ​സ​ൻ വ​ർ​ഗീ​സ് പ​ണി​ക്ക​ർ, ട്ര​ഷ​റാ​ർ ജോ​സ​ഫ് കു​രു​വി​ള (സാ​ജ​ൻ) എ​ന്നി​വ​ർ അ​റി​യി​ച്ചു.

ടി​ക്ക​റ്റ്: https://www.mapicc.org/event-details-registration/map-onam-sangamotsav-24.