വാഷിംഗ്ടൺ ഡിസി: മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ആദ്യകാല ഇടവകയിൽ ഒന്നായ വാഷിംഗ്ടൺ സെന്റ് തോമസ് ഇടവകയിൽ പൂർവകാല അംഗങ്ങളുടെ സംഗമം ഇടവക മെത്രാപ്പോലീത്താ സഖറിയാസ് മാർ നിക്കോളോവോസ് ഉദ്ഘാടനം ചെയ്യുന്നു.
ഡയമണ്ട് ജൂബിലിയുടെ ഭാഗമായി സെപ്റ്റംബർ ഏഴിന് നമസ്ക്കാരത്തിനുശേഷം നടക്കുന്ന ചടങ്ങിൽ ഇടവക വികാരി ഫാ. കെ. ഓ ചാക്കോ അധ്യക്ഷൻ ആയിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ഈപ്പൻ വർഗീസ്, മിനി ജോൺ എന്നിവരുമായി ബന്ധപ്പെടുക.