റോ​ക്ക്‌ലാ​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ൾ ജൂ​ലൈ 26 മു​ത​ൽ
Thursday, July 25, 2024 6:22 AM IST
മ​ത്താ​യി ചാ​ക്കോ
സ​ഫേ​ൺ (ന്യൂ​യോ​ർ​ക്ക്): ഈ ​വ​ർ​ഷ​വും റോ​ക്ക് ലാ​ൻ​ഡ് സെ​ൻ​റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ൾ ഈ മാസം 26 മു​ത​ൽ 28 വ​രെ നടത്തപ്പെടുന്നു.

ഈ ​വ​ർ​ഷ​ത്തെ ഓവിബിഎ​സ് 26ന് വൈ​കു​ന്നേ​രം നാലു മു​ത​ൽ എട്ട് വ​രെ​യും 27ന് രാ​വി​ലെ 10 മു​ത​ൽ നാ​ലു വ​രെ​യും സ​മാ​പ​ന സ​മ്മേ​ള​നം 28ന് രാവിലെ 8.45 തു​ട​ങ്ങു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷ​വും ന​ട​ത്തു​ന്ന​താ​ണ്.

ഒവിബിഎ​സ് ഡ​യോ​സി​ഷ​ൻ ഡ​യ​റ​ക്ട​ർ രാ​ജു ജോ​യ് ഉ​ദ്ഘാ​ട​നം ന​ട​ത്തും. വി​കാ​രി മു​ൻ ഒവി​എ​സ് ഡ​യ​റ​ക്ട​ർ ഡോ. രാ​ജു വ​ർ​ഗീ​സ്, പ്രി​ൻ​സി​പ്പ​ൽ എ​ലി​സ​ബ​ത്ത് വ​ർ​ഗീ​സ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജി​ഷ തോ​മ​സ്, കോഓ​ർ​ഡി​നേ​റ്റേ​ഴ്സ് ജോ​ബി വ​ർ​ഗീ​സ്, ദീ​പ ജേ​ക്ക​ബ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

സെ​ന്‍റ് ലു​ക്ക് 11:1 എ​ന്ന വാ​ക്യ​ത്തെ ആ​ധാ​ര​മാ​ക്കി “LET US PRAY” എ​ന്നു​ള്ള​താ​യി​രി​ക്കും ഈ ​വ​ർ​ഷ​ത്തെ വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ൾ പ്ര​മേ​യം.

ഈ ​വ​ർ​ഷ​ത്തെ ഓവിബിഎ​സ് വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് സ​ൺ​ഡേ സ്കൂ​ൾ അ​ധ്യാ​പ​ക​ർ, എംജിഒസിഎസ്എം മെ​മ്പേ​ഴ്സ് എ​ന്നി​വ​ർ​ക്കൊ​പ്പം സ​ൺ​ഡേ സ്കൂ​ൾ കു​ട്ടി​ക​ളും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളും ടീ​ച്ചേ​ഴ്സും വോ​ള​ണ്ടി​യേ​ഴ്സും ​പ​ങ്കെ​ടു​ക്കും.


ഈ ​വ​ർ​ഷ​ത്തെ പ്ര​മേ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള പാ​ട്ട്, ക​ഥ​ക​ൾ എ​ന്നി​വ കൂ​ടാ​തെ ഗ്രേ​ഡ് തി​രി​ച്ചു​ള്ള ക്ലാ​​സു​ക​ളും ക്രാ​ഫ്റ്റ്, ക്വി​സ്, ഗെ​യിം​സ് തു​ട​ങ്ങി​യ​വ​യും സ​മാ​പ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ടീ​ഷ​ർ​ട്ട് ധ​രി​ച്ചു​ള്ള റാ​ലി​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

സ​മീ​പ ഇ​ട​വ​ക​ളി​ലു​ള്ള എ​ല്ലാ സ​ൺ​ഡേ സ്കൂ​ൾ കു​ട്ടി​ക​ളെ​യും ഈ ​വ​ർ​ഷ​ത്തെ ഒ​വി​ബി​എ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഹാ​ർ​ദ്ദ​വ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്നു. ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യു​ന്ന​തി​ന് ഇ​തോ​ടൊ​പ്പം ചേ​ർ​ത്തി​ട്ടു​ള്ള ഫ്ല​യ​റി​ലു​ള്ള ക്യു ആ​ർ കോ​ഡ് സ്കാ​ൻ ചെ​യ്യു​ക.

Church Address: St Mary’s Indian Orthodox Church, 66 East Maple Avenue, Suffern, New York 10901.