സീ​റോ​മ​ല​ബാ​ർ ഇ​ന്‍റ​ർ​ച​ർ​ച്ച് വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ​ഓഗ​സ്റ്റ് മൂന്നിന് ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ
Thursday, July 25, 2024 6:14 AM IST
ജോ​സ് മാ​ളേ​യ്ക്ക​ൽ
ഫി​ലാഡ​ൽ​ഫി​യ: സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി ​വേ​ണ്ടി​യു​ള്ള പ​തി​മൂ​ന്നാ​മ​തു മ​ല​യാ​ളി ഇ​ന്‍റ​ർ​ച​ർ​ച്ച് ഇ​ൻ​വി​റ്റേ​ഷ​ണ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഓഗ​സ്റ്റ് മൂന്നിന് ന​ട​ത്തു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ന്‍റെ വോ​ളി​ബോ​ൾ കോ​ർ​ട്ടി​ലാ​യി​രിക്കും ടൂ​ർ​ണ​മെ​ന്‍റ് ക്ര​മീ​ക​രിക്കു​ക. ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ വി​ജ​യ​ത്തി​നാ​യി ദേ​വാ​ല​യ ​ഭാ​ര​വാ​ഹി​ക​ൾ​ക്കൊ​പ്പം ഫി​ലഡ​ൽ​ഫി​യ​യി​ലേ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും സ്പോ​ർ​ട്ട്സ് സം​ഘാ​ട​കരും വോ​ളി​ബോ​ൾ താ​ര​ങ്ങ​ളും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും ഒരുമ​യോ​ടെ പ്ര​വ​ർ​ത്തിക്കും.

12 വ​ർ​ഷ​ങ്ങ​ൾക്ക് മു​ൻ​പ് പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ ആ​രം​ഭി​ച്ച വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഫൈ​ന​ൽ മത്സ​ര​ത്തി​ൽ വി​ജ​യിക്കുന്ന ടീ​മിന് സീ​റോ​മ​ല​ബാ​ർ എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും, കാ​ഷ് അ​വാ​ർ​ഡും വ്യ​ക്തി​ഗ​ത​മി​ഴി​വു പു​ല​ർ​ത്തു​ന്ന​വ​ർക്ക് പ്ര​ത്യേ​ക ട്രോ​ഫി​ക​ളും ല​ഭിക്കും.

ഓ​ഗ​സ്റ്റ് മൂന്നിന് രാ​വി​ലെ 11 മു​ത​ൽ ലീ​ഗ്, സെ​മി​ഫൈ​ന​ൽ, മത്സര​ങ്ങ​ളും ഫൈ​ന​ലും ന​ടക്കും. മത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹിക്കു​ന്ന ടീ​മു​ക​ൾ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്ക​ണം. ടൂ​ർ​ണ​മെന്‍റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തിന് അ​ഭി​ലാ​ഷ് രാ​ജ​ൻ (215 410 9441), ജി​തി​ൻ പോ​ൾ (267 632 1180) എ​ന്നി​വ​രെ സ​മീ​പിക്കുക.


സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​വി​കാ​രി റ​വ. ഡോ. ​ജോ​ർ​ജ് ദാ​ന​വേ​ലി​ൽ ശ​നി​യാ​ഴ്ച ടൂ​ർ​ണ​മെ​ന്‍റ് ഉദ്​ഘാ​ട​നം ചെ​യ്യും. ഇ​ട​വ​ക​വി​കാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൈ​ക്കാ​രന്മാ​രാ​യ സ​ജി സെ​ബാ​സ്റ്റ്യ​ൻ, ജോ​ജി ചെ​റു​വേ​ലി​ൽ, ജോ​സ് തോ​മ​സ്, പോ​ള​ച്ച​ൻ വ​റീ​ദ്, ജെ​റി, പാ​രീ​ഷ് സെ​ക്ര​ട്ട​റി ടോം ​പാ​റ്റാ​നി​യി​ൽ, പാ​രി​ഷ് കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ എ​ന്നി​വരും, ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്തു​വരുന്നു.

മത്സര​ങ്ങ​ളെ സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭിക്കു​ന്ന​തിന് താ​ഴെ​പ്പ​റ​യു​ന്ന​വരുമാ​യി
ബ​ന്ധ​പ്പെ​ടു​ക: സ​ജി സെ​ബാ​സ്റ്റ്യ​ൻ (പ്ര​ധാ​ന കൈ​ക്കാ​ര​ൻ) 267 809 0005, ടോം ​പാ​റ്റാ​നി​യി​ൽ (സെ​ക്ര​ട്ട​റി) 267 456 7850.