റ​വ. ഫാ. ​ജോ​ഷി വ​ലി​യ​വീ​ട്ടി​ലി​ന് യാ​ത്ര​യ​പ്പു ന​ൽ​കി
Thursday, July 25, 2024 5:46 AM IST
അ​നി​ൽ മ​റ്റ​ത്തി​ക്കു​ന്നേ​ൽ
ഷിക്കാ​ഗോ: ഷിക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ൽ അ​സിസ്റ്റന്‍റ് വി​കാ​രി​യാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചു​വ​ന്ന റ​വ. ഫാ. ​ജോ​ഷി വ​ലി​യ​വീ​ട്ടി​ലി​ന് യാ​ത്ര​യ​പ്പു ന​ൽ​കി. ഹൂ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ദേവാല​യ​ത്തി​ലേ​ക്ക് അ​സി. വി​കാ​രി​യാ​യാ​ണ് ഫാ. ​ജോ​ഷി സ്ഥലം മാറി പോകുന്നത്.

ഫാ. ​ജോ​ഷി വ​ലി​യ​വീ​ട്ടി​ൽ അ​ർ​പ്പി​ച്ച കൃ​ത​ജ്ഞ​താ​ബ​ലി​ക്ക് ശേ​ഷം വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യാ​ത്ര​യ​പ്പു സ​മ്മേ​ള​ന​ത്തി​ൽ ഇ​വ​ട​വ​കയെ ​പ്ര​തി​നി​ധീ​ക​രി​ച്ച് ട്ര​സ്റ്റീ കോ​ഓർ​ഡി​നേ​റ്റ​ർ സാ​ബു ക​ട്ട​പ്പു​റം, സാ​ലി കി​ഴ​ക്കേ​ക്കു​റ്റ്, ആ​ൻ​ഡ്രൂ തേ​ക്കും​കാ​ട്ടി​ൽ എ​ന്നി​വ​ർ റ​വ. ഫാ. ​ജോ​ഷി ഇ​ട​വ​ക​യ്ക്ക് ന​ൽ​കി​യ സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു.

മി​ത​ത്വം കാ​ത്തു​സൂ​ക്ഷി​ക്കു​ക​യും പ്രാ​ർ​ഥന​യേ​യും വാ​യ​ന​യേ​യും സ്നേ​ഹി​ച്ചു​കൊ​ണ്ട് ഇ​ട​വ​ക​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഊ​ർ​ജ്ജം പ​ക​ർ​ന്നു​കൊ​ടു​ക്കു​വാ​ൻ ഫാ. ​ജോ​ഷി​ക്ക് സാ​ധി​ച്ചു എ​ന്ന് വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​യി​ൽ ഓ​ർ​മി​ച്ചു.


ഷിക്കാ​ഗോ സെന്‍റ് മേ​രീ​സി​ൽ നി​ന്നും ത​ന്‍റെ നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ പ്രേ​ഷി​ത ദൗ​ത്യം തു​ട​ങ്ങു​വാ​ൻ സാ​ധി​ച്ച​ത് ഒ​രു ദൈ​വാ​നു​ഗ്ര​ഹ​മാ​യി ക​ണ​ക്കാ​ക്കു​ന്നു എ​ന്നും, ഇ​ട​വ​ക​യി​ലെ ആ​ബാ​ല​വൃ​ദ്ധം ജ​ന​ങ്ങ​ൾ ന​ൽ​കി​യ പി​ന്തു​ണ​ക്കും സ്നേ​ഹ​ത്തി​നും ന​ന്ദി പ​റ​യു​ന്ന​താ​യും ഫാ. ​ജോ​ഷി തന്‍റെ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ അ​റി​യി​ച്ചു.

വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ലി​നോ​ടൊ​പ്പം , സി​സ്റ്റ​ർ സി​ൽ​വേ​രി​യ​സ് കൈ​ക്കാ​ര​ന്മാ​രാ​യ സാ​ബു ക​ട്ട​പ്പു​റം, ബി​നു പൂ​ത്തു​റ​യി​ൽ, ലൂ​ക്കോ​സ് പൂ​ഴി​ക്കു​ന്നേ​ൽ, ജോ​ർ​ജ് മ​റ്റ​ത്തി​പ്പ​റ​മ്പി​ൽ, നി​ബി​ൻ വെ​ട്ടി​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ യാ​ത്ര​യ​പ്പിനു നേ​തൃ​ത്വം ന​ൽ​കി