ട്രം​പി​ന് നേ​രെ​യു​ണ്ടാ​യ വ​ധ​ശ്ര​മം; സീ​ക്ര​ട്ട് സ​ർ​വീ​സ് മേ​ധാ​വി രാ​ജി​വ​ച്ചു
Wednesday, July 24, 2024 12:03 PM IST
വാ​ഷിം​ഗ്ട​ൺ: മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് നേ​രെ​യു​ണ്ടാ​യ വ​ധ​ശ്ര​മ​ത്തെ തു​ട​ർ​ന്ന് യു​എ​സ് സീ​ക്ര​ട്ട് സ​ർ​വീ​സി​ന്‍റെ മേ​ധാ​വി കിം​ബ​ർ​ലി ചീ​യ​റ്റി​ൽ രാ​ജി​വ​ച്ചു. ട്രം​പി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം ത​ട​യു​ന്ന​തി​ൽ സു​ര​ക്ഷാ പാ​ളി​ച്ച​ക​ൾ ഉ​ണ്ടാ​യി എ​ന്ന പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തെ തു​ട​ർ​ന്നാ​ണ് രാ​ജി.

ട്രം​പി​നെ​തി​രാ​യ വ​ധ​ശ്ര​മം ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ പ​രാ​ജ​യ​മാ​ണെ​ന്ന് കിം​ബ​ര്‍​ലി തി​ങ്ക​ളാ​ഴ്ച സ​മ്മ​തി​ച്ചി​രു​ന്നു. പ​തി​റ്റാ​ണ്ടു​ക​ള്‍​ക്കി​ടെ​യു​ണ്ടാ​യ ഏ​ജ​ന്‍​സി​യു​ടെ പ്ര​ധാ​ന​പ്പെ​ട്ട വീ​ഴ്ച​ക​ളി​ലൊ​ന്നാ​ണ് ഇ​തെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞി​രു​ന്നു.

ക​ഴി​ഞ്ഞ കിം​ബ​ർ​ലി ചീ​യ​റ്റി​ലി​നെ ജ​ന​പ്ര​തി​നി​ധി സ​ഭ വി​ളി​ച്ചു വ​രു​ത്തി ചോ​ദ്യം ചെ​യ്തി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ട്രം​പി​ന് സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചി​രു​ന്ന​താ​യും കിം​ബ​ർ​ലി വി​ശ​ദ​മാ​ക്കി. സ​ഭാ​സ​മി​തി​യു​ടെ ആ​ദ്യ ഹി​യ​റിം​ഗാ​ണ് തി​ങ്ക​ളാ​ഴ്ച ന​ട​ന്ന​ത്.


യു​എ​സ് പ്ര​സി​ഡ​ന്‍റി​നും മു​ന്‍ പ്ര​സി​ഡ​ന്‍റു​മാ​ര്‍​ക്കും സു​ര​ക്ഷ​യൊ​രു​ക്കാ​ന്‍ ചു​മ​ത​ല​പ്പെ​ട്ട സീ​ക്ര​ട്ട് സ​ര്‍​വീ​സി​ന് വീ​ഴ്ച​യു​ണ്ടാ​യെ​ന്ന് റി​പ്പ​ബ്ലി​ക്ക​ന്‍ റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി ആ​രോ​പി​ച്ചി​രു​ന്നു. അ​തേ​സ​മ​യം കിം​ബ​ര്‍​ലി​യു​ടെ രാ​ജി റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി സ്വാ​ഗ​തം ചെ​യ്തു.

ജൂ​ലൈ 13നാ​ണ് പെ​ൻ​സി​ൽ​വാ​നി​യ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​ക്കി​ടെ ട്രം​പി​ന് നേ​രം വ​ധ​ശ്ര​മ​മു​ണ്ടാ​യ​ത്. ഇ​രു​പ​തു​കാ​ര​നാ​യ അ​ക്ര​മി ട്രം​പി​ന് നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ട്രം​പി​ന്‍റെ ചെ​വി​യി​ൽ മു​റി​വേ​റ്റി​രു​ന്നു.