കാ​ന​ഡയി​ലെ മാ​നി​റ്റോ​ബ​യി​ല്‍ വി​മാ​നാ​പ​ക​ടം: പൈ​ല​റ്റി​ന് പ​രി​ക്ക്
Wednesday, July 24, 2024 11:48 AM IST
വി​നി​പെ​ഗ്: കാ​ന​ഡ​യി​ലെ മാ​നി​റ്റോ​ബ​യി​ലു​ണ്ടാ​യ വി​മാ​നാ​പ​ക​ട​ത്തി​ല്‍ പൈ​ല​റ്റി​ന് പ​രിക്കേ​റ്റു. ഹൈ​വേ 68-ഹൈ​വേ 233 ഇ​ന്‍റ​ർ​സെ​ക്ഷ​നി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വി​മാ​ന​ത്തി​ല്‍ പൈ​ല​റ്റ് മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

പൈ​ല​റ്റി​നെ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​താ​യി ആ​ര്‍​സി​എം​പി അ​റി​യി​ച്ചു. ക്രോ​പ്പ് ഡ​സ്റ്റിംഗ് വി​മാ​നം എ​ന്‍​ജി​ന്‍ ത​ക​രാ​റി​നെ തു​ട​ര്‍​ന്ന് റോ​ഡ് സൈ​ഡി​ലെ വ​യ​ലി​ല്‍ ഇ​ടി​ച്ചി​റ​ങ്ങു​ക​യും വി​മാ​ന​ത്തി​ന്‍റെ ചി​റ​കു​ക​ളി​ലൊ​ന്ന് മ​ര​ത്തി​ല്‍ ഇ​ടി​ക്കുകയും ചെയ്തു.


ഇ​തി​നെ തു​ട​ര്‍​ന്ന് വി​മാ​നം ത​ക​ര്‍​ന്നു. ട്രാ​ന്‍​സ്‌​പോ​ട്ടേ​ഷ​ന്‍ സേ​ഫ്റ്റി ബോ​ര്‍​ഡ് ഓ​ഫ് കാ​ന​ഡ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണം അ​പ​ക​ട​ന​ത്തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തും.