ക​മ​ല ഹാ​രി​സി​നെ പി​ന്തു​ണ​ച്ച് ന്യൂ​യോ​ർ​ക്ക് മേ​യ​ർ എ​റി​ക് ആ​ഡം​സ്
Wednesday, July 24, 2024 8:09 AM IST
പി .പി. ചെ​റി​യാ​ൻ
ന്യൂ​യോ​ർ​ക്ക്: അ​തി​ർ​ത്തി പ്ര​തി​സ​ന്ധി​യു​ടെ പേ​രി​ൽ ക​മ​ല ഹാ​രി​സി​നെ അം​ഗീ​ക​രി​ക്കാ​ൻ ന്യൂ​യോ​ർ​ക്ക് മേ​യ​ർ എ​റി​ക് ആ​ഡം​സ് വി​സ​മ്മ​തി​ച്ച​താ​യി ആ​ദ്യം വാ​ർ​ത്ത പു​റ​ത്തു​വ​ന്നു​വെ​ങ്കി​ലും മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷം മേ​യ​ർ ആ​ഡം​സ് ക​മ​ല ഹാ​രി​സി​ന് പി​ന്തു​ണ​ച്ചു രം​ഗ​ത്തെ​ത്തി.

ഡ​മോ​ക്രാ​റ്റി​ക് പ്ര​സി​ഡ​ൻ​ഷ്യ​ൽ നോ​മി​നി​യാ​യി ക​മ​ല ഹാ​രി​സി​നെ പി​ന്തു​ണ​ച്ചു​കൊ​ണ്ട് എ​റി​ക് ആ​ഡം​സ് ത​ന്‍റെ പാ​ർ​ട്ടി​യു​ടെ നേ​താ​ക്ക​ൾ​ക്കൊ​പ്പം നി​ല​യു​റ​പ്പി​ച്ചു.​

കമല ഹാ​രി​സ് പ്ര​സി​ഡ​ന്‍റ് ത​ല​ത്തി​ലേ​ക്ക് ഉ​യ​രു​ന്ന​ത് നി​ങ്ങ​ൾ കാ​ണാ​ൻ പോ​കു​ന്നു. ഞാ​ൻ ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ൽ നി​രാ​ശ​നാ​ണ്, ന​മ്മു​ടെ രാ​ജ്യ​ത്തേ​ക്ക് വ​രു​ന്ന കു​ടി​യേ​റ്റ​ക്കാ​രു​ടെ കു​ത്തൊ​ഴു​ക്ക് കൈ​കാ​ര്യം ചെ​യ്യാ​ൻ ഞ​ങ്ങ​ൾ​ക്ക് ഒ​രു നേ​താ​വി​നെ ആ​വ​ശ്യ​മാ​യി​രു​ന്നു എന്ന് ആ​ഡം​സ് പ​റ​ഞ്ഞു.


എ​ൽ സാ​ൽ​വ​ഡോ​ർ, ഗ്വാ​ട്ടി​മാ​ല, ഹോ​ണ്ടു​റാ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ 2021 ൽ ​ഹാ​രി​സി​നെ നി​യോ​ഗി​ച്ചി​രു​ന്നു.