സ്ത്രീ​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി വേ​ൾ​ഡ് പീ​സ് മി​ഷ​ൻ
Wednesday, July 24, 2024 7:41 AM IST
തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​ശാ​ക്തീ​ക​ര​ണം ല​ക്ഷ്യ​മാ​ക്കി വേ​ൾ​ഡ് പീ​സ് മി​ഷ​ൻ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.​ നി​ർ​​ധന​രും ഒ​റ്റ​പ്പെ​ട്ട​വ​രു​മാ​യ സ്ത്രീ​ക​ൾ​ക്ക് തൊ​ഴി​ലും പാ​ർ​പ്പി​ട​വും ഒ​രു​ക്കി ന​ൽ​കു​ന്ന​തി​നാ​ണ് വേ​ൾ​ഡ് പീ​സ് മി​ഷ​ൻ കേ​ര​ള​ത്തി​ൽ ല​ക്ഷ്യ​മി​ടു​ന്ന​ത്.​

ക​ഴി​ഞ്ഞ 29 വ​ർ​ഷ​മാ​യി 54 രാ​ജ്യ​ങ്ങ​ളി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന വേ​ൾ​ഡ് പീ​സ് മി​ഷ​ൻ,കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും 10 വീ​ടു​ക​ൾ വീ​തം നി​ർ​മി​ച്ചു ന​ൽ​കു​ന്ന​തും നി​ർ​ധ​ന​രാ​യ സ്ത്രീ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹോ​ട്ട​ലു​ക​ൾ തു​ട​ങ്ങു​ന്ന​തു​മാ​ണ് ആ​ദ്യ​ഘ​ട്ട പ​രി​പാ​ടി.​


തി​രു​വ​ന​ന്ത​പു​രം ഭാ​ര​ത് ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങ് വേ​ൾ​ഡ് പീ​സ് മി​ഷ​ൻ ചെ​യ​ർ​മാ​നും മ്യൂ​സി​ക് ഡ​യ​റ​ക്ട​റു​മാ​യ ഡോ.​സ​ണ്ണി സ്റ്റീ​ഫ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.​ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബീ​ന അ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

ഇ​ന്‍റർ​നാ​ഷ​ണ​ൽ ട്രയ്നർ ​ടോം സ​ക്ക​റി​യ കു​ന്നും​പു​റം, വേ​ൾ​ഡ് പീ​സ് മി​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജ​യ​കു​മാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​യി​ലും ജി​ല്ലാ​ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 20അം​ഗ ജി​ല്ലാ​ ക​മ്മി​റ്റി​ക്കാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് തു​ട​ക്കം കു​റി​ച്ച​ത് .