ഡാ​​ളസ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​നും ഇ​ട​വ​ക ദി​ന ആ​ഘോ​ഷ​വും 26 മു​ത​ൽ
Wednesday, July 24, 2024 7:33 AM IST
പി .പി . ​ചെ​റി​യാ​ൻ
ഡാ​ള​സ്: ഡാ​ളസി​ലെ സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​നും 36-ാമ​ത് ഇ​ട​വ​ക ദി​ന ആ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ക്കു​ന്നു. ഈ മാസം 26 മു​ത​ൽ 28 വ​രെ ന​ട​ക്കു​ന്ന മൂ​ന്നു ദി​വ​സ​ത്തെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം 6.30 നാ​ണ് പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 28ന് 36-ാമ​ത് ഇ​ട​വ​ക ദി​ന ആ​ഘോ​ഷം ന​ട​ക്കും. മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ സ​ക്ക​റി​യാ​സ് മോ​ർ പീ​ല​ക്സി​നോ​സ് മെ​ത്രാ​പൊ​ലീ​ത്ത​യാ​ണ് ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി.


ശ​നി​യാ​ഴ്ച രാ​വി​ലെ പത്തിനും ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30നും റ​വ. സ്ക​റി​യ എ​ബ്ര​ഹാം എ​ന്നി​വ​ർ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഞാ​യ​റാ​ഴ്ച വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ശേ​ഷം പാ​രി​ഷ് ദി​നാ​ച​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സെ​ക്ര​ട്ട​റി അ​ജു മാ​ത്യു 214 554 2610, ട്ര​സ്റ്റി എ​ബി തോ​മ​സ് 214 727 4684