ഫോ​ർ​ട്ട്‌വ​ർ​ത്തി​ലെ മാ​ലി​ന്യ​ക്കൂ​ന​യി​ൽ കു​ഞ്ഞി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Wednesday, July 24, 2024 6:45 AM IST
പി.പി. ചെ​റി​യാ​ൻ
ടെ​ക്സ​സ്: ഫോ​ർ​ട്ട് വ​ർ​ത്തി​ലെ മാ​ലി​ന്യ​ക്കൂ​ന​യി​ൽ ശി​ശു​വി​ന്‍റെ ചേ​ത​ന​യ​റ്റ ശ​രീ​രം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. നോ​ർ​മ സ്ട്രീ​റ്റി​ലെ 4700 ബ്ലോ​ക്കി​ലെ ഒ​രു കു​പ്പ​ത്തൊ​ട്ടി​യി​ൽ നി​ന്നാ​ണ് കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

അ​ന്വേ​ഷ​ണം സ​ജീ​വ​മാ​യ​തി​നാ​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഇ​പ്പോ​ൾ പു​റ​ത്തു​വി​ടാ​നാ​കി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. മൃ​ത​ദേ​ഹം എ​ങ്ങ​നെ ക​ണ്ടെ​ത്തി എ​ന്ന​തി​നെ​ക്കു​റി​ച്ച് സൂ​ച​ന​യി​ല്ല.


ടാ​റ​ന്‍റ് കൗ​ണ്ടി മെ​ഡി​ക്ക​ൽ എ​ക്സാ​മി​ന​റു​ടെ ഓ​ഫി​സ് മ​ര​ണ​കാ​ര​ണം നി​ർ​ണ​യി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.