വി​ന​യ് മോ​ഹ​ൻ ക്വാ​ത്ര​യെ യു​എ​സി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റാ​യി നി​യ​മി​ച്ചു
Wednesday, July 24, 2024 6:37 AM IST
പി.പി. ചെ​റി​യാ​ൻ
വാ​ഷിംഗ്ടൺ ഡി​സി: വി​ന​യ് മോ​ഹ​ൻ ക്വാ​ത്ര​യെ യു​എ​സി​ലെ പു​തി​യ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റാ​യി നി​യ​മി​ച്ചു. 2022 മേ​യ് മു​ത​ൽ 2024 ജൂ​ലൈ 14 വ​രെ ഇ​ന്ത്യ​യു​ടെ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി​യാ​യി ഇ​ദ്ദേ​ഹം സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു.

32 വ​ർ​ഷ​ത്തെ അ​നു​ഭ​വ​പ​രി​ച​യ​മു​ള്ള പ​രി​ച​യ​സ​മ്പ​ന്ന​നാ​യ ന​യ​ത​ന്ത്ര​ജ്ഞ​നാ​യ ക്വാ​ത്ര നി​ര​വ​ധി സു​പ്ര​ധാ​ന സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. 2015 ഒ​ക്ടോ​ബ​ർ മു​ത​ൽ 2017 ഓ​ഗ​സ്റ്റ് വ​രെ അ​ദ്ദേ​ഹം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.


2013 ജൂ​ലൈ മു​ത​ൽ 2015 ഒ​ക്ടോ​ബ​ർ വ​രെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പോ​ളി​സി പ്ലാ​നിംഗ് ആ​ൻ​ഡ് റി​സ​ർ​ച്ച് വി​ഭാ​ഗ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.