ഇ​ന്‍റ​ർ പാ​രീ​ഷ് സ്പോ​ർ​ട്സ് ഫെ​സ്റ്റ്: ഹൂ​സ്റ്റ​ണി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Tuesday, July 23, 2024 4:18 PM IST
മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ
ഹൂ​സ്റ്റ​ൺ: ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള ടെ​ക്സ​സ് - ഒ​ക്‌​ല​ഹോ​മ റീ​ജി​യ​ണി​ലെ പാ​രീ​ഷു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ഇ​ന്‍റ​ർ പാ​രീ​ഷ് സ്പോ​ർ​ട്സ് ഫെ​സ്റ്റിന്‍റെ(ഐ​പി​എ​സ്എ​ഫ് 2024) ഒ​രു​ക്ക​ങ്ങ​ൾ ഹൂ​സ്റ്റ​ണി​ൽ പൂ​ർ​ത്തി​യാ​യി.

2024 ഓ​ഗ​സ്റ്റ് ഒ​ന്ന് മു​ത​ൽ നാ​ല് വ​രെ ന​ട​ക്കു​ന്ന സ്പോ​ർ​ട്സ് ഫെ​സ്റ്റി​നു ഫോ​ർ​ട്ട് ബെ​ൻ​ഡ് എ​പി​സെന്‍റ​ർ വേ​ദി​യാ​കും. 1500ൽ പ​രം മ​ത്സ​രാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ 5000ലധികം പേ​ർ ഈ ​കാ​യി​ക​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കും.

ഹൂ​സ്റ്റ​ൺ സെന്‍റ ജോ​സ​ഫ് ഫൊ​റോ​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ഈ ​മെ​ഗാമേ​ള ഒ​രു​ങ്ങു​ന്ന​ത്. പ​രി​പാ​ടി​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യാ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കാ​യി​ക​മേ​ള വി​ജ​യ​മാ​ക്കാ​നു​ള്ള അ​വ​സാ​ന ത​യാ​റെ​ടു​പ്പി​ലാ​ണ് ഹൂ​സ്റ്റ​ൺ ഫൊ​റോ​നാ.


നേ​ര​ത്തെ പൂ​ർ​ത്തി​യാ​യ ഐ​പി​എ​സ്എ​ഫ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റിൽ സെ​ന്‍റ് മേ​രീ​സ് പെ​ർ​ലാ​ൻ​ഡ് ടീം ​ചാ​മ്പ്യ​രാ​യി. ഗാ​ർ​ലാ​ൻ​ഡ് സെന്‍റ് തോ​മ​സ് ഫൊ​റോ​ന ടീം രണ്ടാം സ്ഥാനം നേ​ടി. ജി​ബി പാ​റ​ക്ക​ൽ(​ഫൗ​ണ്ട​ർ & സിഇഒ) നേ​തൃ​ത്വം ന​ൽ​കു​ന്ന പി​എ​സ്‌​ജി ഗ്രൂ​പ്പ് ആ​ണ് പരിപാടിയുടെ ​മു​ഖ്യ സ്പോ​ൺ​സ​ർ.

കെം​പ്ലാ​സ്റ്റ് ഗ്രാ​ന്‍റ് സ്പോ​ൺ​സ​റും അ​നീ​ഷ് സൈ​മ​ൺ നേ​തൃ​ത്വം ന​ൽ​കു​ന്ന ഫോ​ർ​സൈ​റ്റ് ഡെ​വ​ല​പ്പേ​ഴ്സ് എൽഎൽസി പ​രി​പാ​ടി​ക​ളു​ടെ പ്ലാ​റ്റി​നം സ്പോ​ൺ​സ​റുമാണ്.

ഹൂ​സ്റ്റ​ൺ ഫൊ​റോ​നാ വി​കാ​രി ഫാ. ​ജോ​ണി​ക്കു​ട്ടി ജോ​ർ​ജ് പു​ലി​ശേ​രി, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ.​ജോ​ർ​ജ് പാ​റ​യി​ൽ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി ക​മ്മിറ്റി​ക​ൾ ഈ ​മെ​ഗാ ഫെ​സ്റ്റിന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നുണ്ട്.