ഡാ​ള​സി​ല്‍ സം​യു​ക്ത സു​വി​ശേ​ഷ ക​ണ്‍​വ​ന്‍​ഷ​ന്‍ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ല്‍
Tuesday, July 23, 2024 3:11 PM IST
ഷാ​ജീ രാ​മ​പു​രം
ഡാ​ള​സ്: കേ​ര​ള എ​ക്യു​മെ​നി​ക്ക​ല്‍ ഫെ​ലോ​ഷി​പ്പി​ന്‍റെ(​കെ​ഇ​സി​എ​ഫ്) ആ​ഭി​മു​ഖ്യ​ത്തി​ല്‍ 27-ാമ​ത് സം​യു​ക്ത സു​വി​ശേ​ഷ ക​ണ്‍​വ​ന്‍​ഷ​ന്‍ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ല്‍ നാ​ലു വ​രെ ഡാ​ള​സി​ലെ ക​രോ​ൾ​ട്ട​ണി​ലു​ള്ള സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സി​റി​യ​ൻ ഓ​ര്‍​ത്ത​ഡോ​ക്‌​സ് ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് (2112, Old Denton Rd, Carrollton, TX 75006) ന​ട​ത്തു​ന്നു.

പ്ര​മു​ഖ ആ​ത്മീ​യ പ്ര​ഭാ​ഷ​ക​നും ധ്യാ​ന​ഗു​രു​വു​മാ​യ മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ​യു​ടെ ഇ​ടു​ക്കി ഭ​ദ്രാ​സ​നാ​ധി​പ​നും തൂ​ത്തൂ​ട്ടി ധ്യാ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ഡ​യ​റ​ക്ട​റു​മാ​യ സ​ഖ​റി​യാ​സ് മാ​ര്‍ ഫി​ല​ക്‌​സി​നോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത ഓ​ഗ​സ്റ്റ് ര​ണ്ടി​ന് വൈ​കു​ന്നേ​രം 6.30 മു​ത​ല്‍ ഒ​ന്പ​ത് വ​രെ​യും മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ല്‍ വൈ​കു​ന്നേ​രം ആ​റ് മു​ത​ല്‍ ഒ​ന്പ​ത് വ​രെ​യും ന​ട​ത്ത​പ്പെ​ടു​ന്ന ക​ണ്‍​വ​ൻ​ഷ​ന് മു​ഖ്യ​സ​ന്ദേ​ശം ന​ല്‍​കും.

ക​ണ്‍​വ​ന്‍​ഷ​നോ​ട് അ​നു​ബ​ന്ധി​ച്ച് എ​ല്ലാ ദി​വ​സ​വും ഡാ​ള​സി​ലെ 21 ഇ​ട​വ​ക​ക​ളി​ലെ ഗാ​യ​ക​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന എ​ക്യു​മെ​നി​ക്ക​ല്‍ ഗാ​യ​ക​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഗാ​ന​ശു​ശ്രൂ​ഷ ഉ​ണ്ടാ​യി​രി​ക്കും.


1979ല്‍ ​ഡാ​ള​സി​ല്‍ ആ​രം​ഭി​ച്ച കേ​ര​ള എ​ക്യു​മെ​നി​ക്ക​ല്‍ ക്രി​സ്ത്യ​ന്‍ ഫെ​ലോ​ഷി​പ്പി​ല്‍ ഇ​ന്ന് വി​വി​ധ സ​ഭ​ക​ളി​ല്‍​പ്പെ​ട്ട 21 ഇ​ട​വ​ക​ക​ള്‍ അം​ഗ​ങ്ങ​ളാ​ണ്. ഡാ​ള​സി​ലെ ക​രോ​ള്‍​ട്ട​ണി​ലു​ള്ള സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സി​റി​യ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്‌​സ് ഇ​ട​വ​ക​യാ​ണ് ഈ ​വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.

റ​വ.​ഫാ. പോ​ള്‍ തോ​ട്ട​യ്ക്കാ​ട് പ്ര​സി​ഡ​ന്‍റും റ​വ. ഷൈ​ജു സി.​ജോ​യ് വൈ​സ് പ്ര​സി​ഡ​ന്‍റും ഷാ​ജി എ​സ്.​രാ​മ​പു​രം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും എ​ല്‍​ദോ​സ് ജേ​ക്ക​ബ് ട്ര​സ്റ്റി​യും ജോ​ണ്‍ തോ​മ​സ് ക്വ​യ​ര്‍ ഡ​യ​റ​ക്ട​റും പ്ര​വീ​ണ്‍ ജോ​ര്‍​ജ് യൂ​ത്ത് കോ​ഓ​ര്‍​ഡി​നേ​റ്റ​റു​മാ​യ 21 അം​ഗ എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യാ​ണ് ഡാ​ള​സി​ലെ കെ​ഇ​സി​എ​ഫി​ന് ചു​ക്കാ​ന്‍ പി​ടി​ക്കു​ന്ന​ത്.

ഡാ​ള​സി​ലെ എ​ല്ലാ വി​ശ്വാ​സി​ക​ളേ​യും സം​യു​ക്ത ക​ണ്‍​വെ​ന്‍​ഷ​നി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.