ക​മ​ല ഹാ​രീ​സി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം: സ്വാ​ഗ​തം ചെ​യ്ത് ഇ​ന്ത്യ​ൻ സ​മൂ​ഹം
Tuesday, July 23, 2024 11:27 AM IST
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​ഷ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി​യാ​യി വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രീ​സ് എ​ത്തു​ന്ന​തി​നെ സ്വാ​ഗ​തം ചെ​യ്ത് ഇ​ന്ത്യ​ൻ സ​മൂ​ഹം. ച​രി​ത്ര​മു​ഹൂ​ർ​ത്ത​മെ​ന്നാ​ണ് അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹം ഇ​തി​നെ വി​ശേ​ഷി​പ്പി​ച്ച​ത്.

ക​മ​ല​യെ പി​ന്തു​ണ​ച്ച് മു​ൻ​നി​ര ഡെ​മോ​ക്രാ​റ്റി​ക് നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി. ഇ​ന്ത്യ​ൻ‌ വം​ശ​ജ​യാ​യൊ​രു നേ​താ​വ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ക്കു​ന്ന​ത് ത​ന്നെ ആ​വേ​ശ​ഭ​രി​ത​നാ​ക്കു​ന്നു​വെ​ന്ന് പ്ര​വാ​സി നേ​താ​വ് എം.​ആ​ർ. രം​ഗ​സ്വാ​മി പ​റ​ഞ്ഞു.


ക​മ​ല ഹാ​രീ​സ് പ്ര​സി​ഡ​ന്‍റാ​യി എ​ത്തു​ന്ന​ത് ഇ​ന്ത്യ - അ​മേ​രി​ക്ക ബ​ന്ധ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​കു​മെ​ന്ന് വി​ദേ​ശ​കാ​ര്യ വി​ദ​ഗ്ധ​ൻ റോ​ണ​ക് ഡി. ​ദേ​ശാ​യി പ​റ​ഞ്ഞു. വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്ന നി​ല​യി​ൽ‌ അ​വ​ർ​ക്കു ധാ​രാ​ളം അ​നു​ഭ​വ​സ​മ്പ​ത്തു​ണ്ട്. ട്രം​പി​നെ മ​റി​ക​ട​ക്കാ​ൻ അ​വ​ർ​ക്ക് ക​ഴി​യും ദേ​ശാ​യി കൂ​ട്ടി​ച്ചേ​ർ​ത്തു.