ബൈ​ഡ​ന്‍റെ പിന്മാറ്റം; തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ഫ​ണ്ട് നി​യ​മ കു​രു​ക്കി​ലാ​യേ​ക്കും
Tuesday, July 23, 2024 11:06 AM IST
ഏ​ബ്ര​ഹാം തോ​മ​സ്
വാ​ഷിം​ഗ്‌​ട​ൺ ഡിസി: പ്ര​സി​ഡന്‍റ് ജോ ​ബൈ​ഡ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് മ​ത്സ​ര​ത്തി​ൽ നി​ന്ന് പി​ന്മാ​റു​ക​യാ​ണെ​ന്നു അ​റി​യി​ച്ച​തി​നെ തു​ട​ർന്നു അ​മേ​രി​ക്ക​ൻ രാ​ഷ്ട്രീ​യം കൂ​ടു​ത​ൽ സ​ങ്കീ​ർ​ണം ആ​വു​ക​യാ​ണ്. അ​മേ​രി​ക്ക​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ ഒ​രു ഭൂച​ല​നം സം​ഭ​വി​ച്ചി​രി​ക്കു​ന്നു എ​ന്ന് ചി​ല മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ വി​ശേ​ഷി​പ്പി​ച്ചു.

ജോ ​ബൈ​ഡ​ന് പകരം വൈ​സ് പ്ര​സി​ഡന്‍റ് ക​മ​ല ഹാ​രീസ് ഡെ​മോ​ക്രാ​റ്റി​ക്‌ പാ​ർ​ട്ടി​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥിയാവും. ബൈ​ഡ​ൻ താ​ൻ പ്ര​ചാ​ര​ണ​ത്തി​ന് വേ​ണ്ടി സം​ഭ​രി​ച്ച​തി​ൽ മി​ച്ചമുള്ള 100 മി​ല്യ​ൺ ഡോ​ള​റും ഹാ​രി​സി​ന് ന​ൽ​കു​ക​യാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ചു.

പ​ക്ഷെ സം​ഭാ​വ​ന ന​ൽ​കി​യ ചി​ല​ർ ഇ​തി​നെ എ​തി​ർ​ത്ത് രംഗത്തു വ​ന്നു. ത​ങ്ങ​ൾ ബൈ​ഡ​നാ​ണ് പ​ണം ന​ൽ​കി​യ​തെന്നും ഹാ​രി​സി​ന​ല്ല എ​ന്നുമാ​ണ് അ​വ​രു​ടെ വാ​ദം.

മ​ത്സ​ര​ത്തി​ൽ നി​ന്ന് പി​ന്മാ​റു​ന്ന​തി​നാ​ൽ പ്ര​സി​ഡ​ന്‍റിന്‍റെ ചു​മ​ത​ല നി​ർ​വഹി​ക്കു​വാ​ൻ ബൈ​ഡ​ൻ അ​പ്രാ​പ്യ​നാ​ണെന്നും ബൈ​ഡ​ൻ രാ​ജി വ​യ്ക്ക​ണ​മെ​ന്നും യുഎ​സ് സ്പീ​ക്ക​ർ മൈ​ക്ക് ജോ​ൺ​സ​ൺ(റി​പ്പ​ബ്ലി​ക്ക​ൻ) ആ​വ​ശ്യ​പ്പെ​ട്ടു.

ബൈ​ഡ​ന്‍റെ തെര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ഫ​ണ്ട് നി​യ​മ കു​രു​ക്കി​ലാ​കാ​ൻ സാ​ധ്യ​തയു​ണ്ടെ​ന്നും അദ്ദേഹം പ​റ​ഞ്ഞു. ഡെ​മോ​ക്രാ​റ്റി​ക്‌ പാ​ർ​ട്ടി നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​നി​ലേ​ക്കു നീ​ങ്ങു​മ്പോ​ൾ മു​ൻ​പെ​ങ്ങും നേ​രി​ട്ടി​ട്ടി​ല്ലാ​ത്ത പ്ര​ശ്ന​ങ്ങ​ളെ​യാ​ണ് നേ​രി​ടു​ന്ന​ത്.

1952ൽ ​ഐ​സെ​ൻ​ഹോ​വ​ർ, 1962ൽ ​ബാ​രി ഗോ​ൾ​ഡ്‌​വാ​ട്ട​ർ, 1976ൽ ​ജ​റാ​ൾ​ഡ് ഫോ​ർ​ഡ് എ​ന്നി​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​ല​രും ഓ​ർ​മി​പ്പി​ക്കു​ന്നു. ക​ൺ​വ​ൻ​ഷ​നി​ൽ 3788 പ്ലെ​ഡ്ജ്ഡ് ഡെ​ലി​ഗേ​റ്റ​സും 744 ഓ​ട്ടോ​മാ​റ്റി​ക് ഡെ​ലി​ഗേ​റ്റും ഉ​ണ്ടാ​കും. (ഇ​വ​രെ സൂ​പ്പ​ർ ഡെ​ലി​ഗേ​റ്റ്സ്) എ​ന്നും വി​ളി​ക്കു​ന്നു.

നോ​മി​നേ​ഷ​ൻ നേ​ടാ​ൻ 1895 ഡെ​ലി​ഗേ​റ്റു​ക​ളു​ടെ പി​ന്തു​ണ വേ​ണം. ക​ൺ​വ​ൻ​ഷ​നി​ൽ ഒ​രു മ​ത്സ​രം വേ​ണ്ടി വ​ന്നാ​ൽ സൂ​പ്പ​ർ ഡെ​ലി​ഗേ​റ്റ​സു​ക​ളു​ടെ​യും വോ​ട്ടു​ക​ൾ​ക്ക് വി​ല ഉ​ണ്ടാ​കും. അ​പ്പോ​ൾ നോ​മി​നി ആ​കാ​ൻ 2348 വോ​ട്ടു​ക​ൾ വേ​ണ്ടി വ​രും.


ക​ൺ​വൻ​ഷ​ൻ ഓ​പ്പ​ൺ ആ​യി​രി​ക്ക​ണ​മെ​ന്നും നോ​മി​നി​യെ ക​ണ്ടെ​സ്റ്റ​ഡ് ആ​യി തെര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ബ്രോ​കേ​ർ​ഡ് ക​ൺ​വൻ​ഷ​ൻ വേ​ണം എ​ന്ന​താ​ണ് മ​റ്റൊ​രു ഡി​മാ​ൻ​ഡ്. അ​ത​നു​സ​രി​ച്ചാ​ണെ​ങ്കി​ൽ ഓ​രോ ഡെ​ലി​ഗേ​റ്റി​നും ത​ങ്ങ​ളു​ടെ നോ​മി​നി​യു​ടെ പേ​ര് എ​ഴു​തി ന​ൽ​കാം. കൂ​ടു​ത​ൽ വോ​ട്ടു​ക​ൾ ല​ഭി​ക്കു​ന്ന ആ​ളി​ന് നോ​മി​നേ​ഷ​ൻ ല​ഭി​ക്കും.

ക​ട​മ്പ​ക​ൾ എ​ല്ലാം മ​റി​ക​ട​ന്നു നോ​മി​നേ​ഷ​ൻ നേ​ടാ​ൻ ക​ഴി​യും എ​ന്ന ശു​ഭാ​പ്തി വി​ശ്വാ​സ​ത്തി​ലാ​ണ് കമല ഹാ​രീസ് ക്യാ​മ്പ്. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​ക​ളാ​യി കമല ഹാ​രീ​സ് തീ​വ്ര പ്ര​ചാ​ര​ണ​ത്തി​ലാ​ണ്. എ​ന്നാ​ൽ അ​വ​രാ​ണ് ത​ന്‍റെ എ​തി​രാ​ളി എ​ങ്കി​ൽ ത​നി​ക്കു നി​ഷ്പ്ര​യാ​സം വി​ജ​യി​ക്കു​വാ​ൻ ക​ഴി​യും എ​ന്ന് ട്രം​പ് പ​റ​ഞ്ഞു.

ഇ​ത് ഒ​രു പ​ക്ഷെ അ​മി​ത ആ​ത്മ​വി​ശ്വാ​സ​മാ​കാം. പ​ക്ഷെ ഡെ​മോ​ക്രാ​റ്റി​ക്‌ പാ​ർ​ട്ടി​യി​ലെ ചേ​രി​തി​രു​വും ഒ​ബാ​മ ദ​മ്പ​തി​ക​ളു​ടെ പി​ന്തു​ണ ഇ​ല്ലാ​യ്മ​യും കു​റെ വോ​ട്ടു​ക​ൾ മാ​റി പോ​കാ​ൻ കാ​ര​ണ​മാ​യേ​ക്കും. എ​ന്താ​യാ​ലും തു​ട​ർ​ന്നു​ള്ള ദി​ന​ങ്ങ​ൾ പ്ര​ധാ​ന​മാ​യും ക​ൺ​വ​ൻ​ഷ​ന്‍റെ ദി​വ​സ​ങ്ങ​ൾ സം​ഭ​വ​ബ​ഹു​ല​മാ​യി​രി​ക്കും.

ഇ​ത് ഒ​രു പ​ക്ഷെ അ​മി​ത ആ​ത്മ​വി​ശ്വാ​സ​മാ​കാം. പ​ക്ഷെ ഡെ​മോ​ക്രാ​റ്റി​ക്‌ പാ​ർ​ട്ടി​യി​ലെ ചേ​രി​തി​രു​വും ഒ​ബാ​മ ദ​മ്പ​തി​ക​ളു​ടെ പി​ന്തു​ണ ഇ​ല്ലാ​യ്മ​യും കു​റെ വോ​ട്ടു​ക​ൾ മാ​റി പോ​കാ​ൻ കാ​ര​ണ​മാ​യേ​ക്കും. എ​ന്താ​യാ​ലും തു​ട​ർ​ന്നു​ള്ള ദി​ന​ങ്ങ​ൾ പ്ര​ധാ​ന​മാ​യും ക​ൺ​വ​ൻ​ഷ​ന്‍റെ ദി​വ​സ​ങ്ങ​ൾ സം​ഭ​വ​ബ​ഹു​ല​മാ​യി​രി​ക്കും.