കേരള അസോസിയേഷൻ ഓഫ് ഡാളസ് സ്കൂൾ സപ്ലൈ ഡ്രൈവ് സംഘടിപ്പിക്കുന്നു
Monday, July 22, 2024 5:17 PM IST
പി.പി. ചെറിയാൻ
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ & എഡ്യൂക്കേഷൻ സെന്‍ററും സംയുക്തമായി സ്കൂൾ സപ്ലൈ ഡ്രൈവ് സംഘടിപ്പിക്കുന്നു.

ജൂലൈ 20 മുതൽ ഓഗസ്റ്റ് 10 വരെ വാട്ടർ ബോട്ടിലുകൾ, നോട്ട്ബുക്കുകൾ, ക്രയോൺസ്, ഡിവൈഡർ ടാബുകൾ, പേനകൾ, പേപ്പർ ക്ലിപ്പുകൾ, ലഞ്ച് ബാഗുകൾ തുടങ്ങിയവ കേരള അസോസിയേഷൻ ഓഫീസിൽ നൽകാം(ഗാർലൻഡ്, ടെക്സസ്).


സാം റഥർഫോർഡ് എലിമെന്‍ററി സ്കൂൾ മെസ്‌ക്വിറ്റിലുള്ള വിദ്യാർഥികൾക്കാണ് ലഭിച്ച സാധനങ്ങൾ വിതരണം ചെയ്യുക. ഡാളസിലെ സന്മനസുള്ള എല്ലാവരും പരിപാ‌ടിയിൽ സഹകരിക്കണമെന്ന് പ്രസിഡന്‍റ് പ്രദീപ് നാഗനൂലിൽ അഭ്യർഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: സോഷ്യൽ സർവീസ് ഡയറക്‌ടർ ജെയ്‌സി ജോർജ് - 469 688 2065.