ഡാ​ളസി​ല്‍ വി​ശു​ദ്ധ അ​ല്‍​ഫോ​ണ്‍​സാ​മ്മ​യു​ടെ തി​രു​നാ​ളി​നു കൊ​ടി​യേ​റി
Monday, July 22, 2024 4:29 AM IST
ബി​നോ​യി സെ​ബാ​സ്റ്റി​യ​ന്‍
ഡാ​ള​സ്: കൊ​പ്പേ​ല്‍ സെ​ന്‍റ് അ​ല്‍​ഫോ​ണ്‍​സാ സീ​റോ മ​ല​ബാ​ര്‍ കാ​ത്ത​ലി​ക് ദേ​വാ​ല​യ​ത്തി​ല്‍ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. ജൂ​ലൈ 19 മു​ത​ല്‍ 29 വ​രെ ന​ട​ക്കു​ന്ന തി​രു​നാ​ളി​ന്‍റെ പ്ര​ഥ​മ​ദി​ന​ത്തി​ലെ ഭ​ക്തി​നി​ര്‍​ഭ​ര​മാ​യ പാ​ട്ടു​കു​ര്‍​ബാ​ന​യ്ക്ക് സ​ഭ​യു​ടെ ഷി​ക്കാ​ഗോ രൂ​പ​താ വി​കാ​രി ജ​ന​റാ​ള്‍ റ​വ.​ഫാ. ജോ​ണ്‍ മേ​ലേ​പ്പു​റം നേ​തൃ​ത്വ​മേ​കി.

കു​ര്‍​ബാ​ന​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന ച​ട​ങ്ങി​ല്‍ ദേ​വാ​ല​യ വി​കാ​രി റ​വ.​ഫാ. മാ​ത്യൂ​സ് മു​ഞ്ഞ​നാ​ട്ട്കൊ​ടി ഉ​യ​ര്‍​ത്തി. പൂ​ര്‍​വീ​ക​രാ​യ സ​ഭാ​വി​ശ്വാ​സി​ക​ളു​ടെ ഐ​ക്യ​വും അ​ഖ​ണ്ഡ​ത​യും ആ​ത്മ​സ​മ​ര്‍​പ​ണ​വും തി​രി​ച്ച​റി​ഞ്ഞ് അ​വ​രെ ഹൃ​ദ​യ​പൂ​ര്‍​വം ആ​ദ​രി​ക്കു​വാ​നും അ​വ​ര്‍ കാ​ട്ടി​യ ക്രെ​സ്ത​വ​വി​ശ്വാ​സ​പാ​ത​യി​ലൂ​ടെ ജീ​വി​തം ന​യി​ക്കു​വാ​നും പു​തു​ത​ല​മു​റ ശ്ര​ദ്ധി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് ഫാ. ​മേ​ലേ​പ്പു​റം ഉ​ദ്ബോ​ധി​പ്പി​ച്ചു.


കാ​ത്തു നി​ല്‍​ക്കാ​ത്ത കാ​ല​ത്തി​ന്‍റെ വേ​ഗ​ത​യി​ല്‍ സ്വ​യം മ​റ​ന്നു പോ​കാ​തി​തി​രി​ക്കു​വാ​നും സ​ഹ​മ​നു​ഷ്യ​രു​ടെ വേ​ദ​ന​ക​ളെ മ​ന​സി​ലാ​ക്കു​വാ​നു​മു​ള്ള വി​ശു​ദ്ധ അ​ല്‍​ഫോ​സാ​മ്മ ന​ല്‍​കി​യ അ​നു​ക​ര​ണീ​യ മാ​തൃ​ക പി​ന്തു​ട​രു​വാ​ന്‍ ന​മു​ക്കു ക​ഴി​ണ​മെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.

തി​രു​നാ​ള്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: റ​വ.​ഫാ. മാ​ത്യൂ​സ് മു​ഞ്ഞ​നാ​ട്ട്(6024108843), റ​വ.​ഫാ. ജി​മ്മി എ​ട​ക്കു​ള​ത്തൂ​ര്‍ (6303336270), ജോ​ഷി കു​ര്യ​ക്കോ​സ്(7577466282), ജോ​ജോ കോ​ട്ട​യ്ക്ക​ല്‍ (9729041857), അ​ജോ​മോ​ന്‍ ജോ​സ​ഫ് (2144948416).