ഡോ.​ സ​ണ്ണി സ്റ്റീ​ഫ​ൻ സ​മാ​ധാ​ന സ​ന്ദേ​ശ​ങ്ങ​ളു​മാ​യി നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ൽ എത്തുന്നു
Tuesday, June 25, 2024 5:15 PM IST
ഡോ. ​സ​ന്തോ​ഷ് ടി. ​ജോ​ൺ
ഡാ​ള​സ്: വേ​ൾ​ഡ് പീ​സ് മി​ഷ​ൻ ചെ​യ​ർ​മാ​നും ഫാ​മി​ലി കൗ​ൺ​സി​ല​റും സം​ഗീ​ത​സം​വി​ധാ​യ​ക​നു​മാ​യ ഡോ.​ സ​ണ്ണി സ്റ്റീ​ഫ​ൻ ദൈ​വ​വ​ച​ന​ത്തി​ന്‍റെ​യും ദൈ​വാ​നു​ഭ​വ​ങ്ങ​ളു​ടെ​യും അ​നു​ഗ്ര​ഹ സ​ന്ദേ​ശ​ങ്ങ​ളു​മാ​യി ഓ​ഗ​സ്റ്റ് ആ​ദ്യ​വാ​രം മു​ത​ൽ ഒ​ക്‌​ടോ​ബ​ർ 15 വ​രെ അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലും വ​ച​ന​സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കും.

പ്രാ​യോ​ഗി​ക ജീ​വി​ത​പാ​ഠ​ങ്ങ​ൾ ര​സ​ക​ര​മാ​യും ല​ളി​ത​മാ​യും പ​റ​ഞ്ഞു​ത​ന്ന് വ​ച​നം പ​ങ്കു​വ​യ്ക്കു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വ്യാ​ഖ്യാ​ന രീ​തി വ്യ​ത്യ​സ്ത​വും ശ്ര​ദ്ധേ​യ​വു​മാ​ണ്.


ലോ​ക​സ​മാ​ധാ​ന സ​ന്ദേ​ശ​ങ്ങ​ളു​മാ​യി 54 രാ​ജ്യ​ങ്ങ​ളി​ൽ 43 വ​ർ​ഷ​മാ​യി സ​ഞ്ച​രി​ക്കു​ന്ന ഈ ​അ​നു​ഗ്ര​ഹീ​ത സ​മാ​ധാ​ന പ്രേ​ഷി​ത​ൻ അ​നേ​കം ജീ​വി​ത​ങ്ങ​ളെ അ​നു​ഭ​വ​ങ്ങ​ളും അ​റി​വു​ക​ളും പ​ങ്കു​വ​ച്ചും കൗ​ൺ​സി​ലി​ങ്ങി​ലൂ​ടെ​യും സ​മാ​ധാ​ന ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ക്കി കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ട്.

എ​ബ്ര​ഹാം മാ​ത്യു: +1 678 866 5336.