ഹൂ​സ്റ്റ​ൺ റാ​ന്നി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Saturday, September 28, 2024 9:54 AM IST
ജീ​മോ​ൻ റാ​ന്നി
ഹൂ​സ്റ്റ​ൺ: ആ​വേ​ശ​ത്തി​ര​യി​ള​ക്കി താ​ള​വും മേ​ള​വും സ​മ​ന്വ​യി​പ്പി​ച്ച് ന​യ​മ്പു​ക​ൾ ഇ​ള​ക്കി​യെ​റി​ഞ്ഞ് മ​നോ​ഹ​ര​മാ​യ വ​ള്ള​പ്പാ​ട്ടു​ക​ൾ പാ​ടി "റാ​ന്നി ചു​ണ്ട​നും’ അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ ചെ​ണ്ട​ക്കാ​ര​ട​ങ്ങി​യ ചെ​ണ്ട​മേ​ള​ത്തി​ന്‍റെ അ​ക​മ്പ​ടി​യി​ൽ എ​ത്തി​യ ‘മാ​വേ​ലി ത​മ്പു​രാ​നും' ഈ ​വ​ർ​ഷ​ത്തെ ഹൂ​സ്റ്റ​ൺ റാ​ന്നി അ​സോ​സി​യേ​ഷ​ൻ(​എ​ച്ച്ആ​ർ​എ) ഓ​ണാ​ഘോ​ഷ​ത്തെ അ​വി​സ്‌​മ​ര​ണീ​യ​മാ​ക്കി.

ഹൂ​സ്റ്റ​ൺ ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ദേ​വാ​ല​യ ഹാ​ളി​ൽ വ​ച്ച് ന​ട​ത്തി​യ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ വ്യ​ത്യ​സ്‍​ത​വും വൈ​വി​ധ്യ​വു​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. രാ​വി​ലെ 11ന് ​ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ നാ​ലു മ​ണി​ക്കൂ​ർ നീ​ണ്ടു നി​ന്നു.

പ്ര​സി​ഡ​ന്‍റ് ബാ​ബു കൂ​ട​ത്തി​നാ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഫോ​ർ​ട്ട് ബെ​ൻ​ഡ് കൗ​ണ്ടി ഡി​സ്ട്രി​ക്ട് ജ​ഡ്ജ് സു​രേ​ന്ദ്ര​ൻ കെ. ​പ​ട്ടേ​ൽ, വി​ശി​ഷ്ഠാ​തി​തി​ഥി​ക​ളാ​യ വൈ​ദി​ക ശ്രേ​ഷ്ഠ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ നി​ല​വി​ള​ക്കു കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു സ​ഖ​റി​യ ക​ള​രി​ക്ക​മു​റി​യി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

മു​ഖ്യാ​തി​ഥി ജ​ഡ്ജ് സു​രേ​ന്ദ്ര​ൻ പ​ട്ടേ​ൽ ഓ​ണ​സ​ന്ദേ​ശം ന​ൽ​കി. റാ​ന്നി സ്വ​ദേ​ശി​ക​ളാ​യ റ​വ. ഫാ. ​പ്ര​സാ​ദ് കോ​വൂ​ർ കൊ​റെ​പ്പി​സ്‌​കോ​പ്പ(​വി​കാ​രി, സെ​ന്‍റ് ജെ​യിം​സ് ക്നാ​നാ​യ യാ​ക്കോ​ബാ​യ ഇ​ട​വ​ക), റ​വ.​സാം കെ .​ഈ​ശോ (വി​കാ​രി, ട്രി​നി​റ്റി മാ​ർ​ത്തോ​മാ ഇ​ട​വ​ക) ഉ​പ​ര​ക്ഷാ​ധി​കാ​രി ജോ​യ് മ​ണ്ണി​ൽ, വൈ​സ് പ്ര​സി​ഡ​ണ്ട് എ​ബ്ര​ഹാം ജോ​സ​ഫ് (ജോ​സ്), ട്ര​ഷ​റ​ർ ജി​ൻ​സ് മാ​ത്യു കി​ഴ​ക്കേ​തി​ൽ എ​ന്നി​വ​ർ ഓ​ണാ​ശം​സ​ക​ൾ നേ​ർ​ന്നു.



ഗാ​യ​ക​ൻ കൂ​ടി​യാ​യ റ​വ. ജീ​വ​ൻ ജോ​ൺ (അ​സി.​വി​കാ​രി, ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക) പാ​ടി​യ ശ്രു​തി​മ​നോ​ഹ​ര​മാ​യ ഒ​രു ഗാ​നം ഗൃ​ഹാ​തു​ര​ത്വ സ്മ​ര​ണ​ക​ളു​ണ​ർ​ത്തി. മൂ​ന്ന് വ​ർ​ഷ​ക്കാ​ലം പ്ര​സി​ഡ​ന്‍റാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ബാ​ബു കൂ​ട​ത്തി​നാ​ലി​നെ പൊ​ന്നാ​ട ന​ൽ​കി ആ​ദ​രി​ച്ചു.

ഗ്രാ​ൻ​ഡ് സ്പോ​ൺ​സ​ർ​മാ​രാ​യ പ്ര​മു​ഖ റി​യ​ൽ​റ്റ​ർ പ്രി​യ​ൻ ജേ​ക്ക​ബ് (ജോ​ബി​ൻ പ്രി​യ​ൻ റി​യ​ൽ എ​സ്റ്റേ​റ്റ് ടീം), ​സ​ന്ദീ​പ് തേ​വ​ർ​വേ​ലി​ൽ (പെ​റി ഹോം​സ് സെ​യി​ൽ​സ് ക​ൺ​സ​ൽ​ട്ട​ന്‍റ്), സി​ൽ​വ​ർ സ്പോ​ൺ​സ​ർ​മാ​രാ​യ ജീ​മോ​ൻ റാ​ന്നി (ടി​ഡ​ബ്ല്യു​എ​ഫ്ജി ചാ​ണ്ട​പ്പി​ള്ള മാ​ത്യൂ​സ് ഇ​ൻ​ഷു​റ​ൻ​സ്), റ​ജി വി. ​കു​ര്യ​ൻ (കൂ​പ്പ​ർ വാ​ൽ​വ്‌​സ്), ബി​ജു ത​ച്ച​നാ​ലി​ൽ (കെ​ൽ‌​വി​ൻ എ​യ​ർ​ക​ണ്ടീ​ഷ​നിം​ഗ് ആ​ൻ​ഡ് ഹീ​റ്റിം​ഗ്), സു​രേ​ഷ് രാ​മ​കൃ​ഷ്ണ​ൻ (മി​സോ​റി സി​റ്റി അ​പ്‌​നാ ബ​സാ​ർ), ബി​ജു സ​ഖ​റി​യ (സാ​ക് സൗ​ണ്ട്‌​സ്) എ​ന്നി​വ​രെ റോ​സാ​പു​ഷ്പ​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു.

തു​ട​ർ​ന്ന് ബി​നു സ​ക്ക​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ചെ​ണ്ട​മേ​ള​ത്തി​ന്‍റെ​യും വാ​ദ്യ​ഘോ​ഷ​ത്തി​ന്‍റെ​യും അ​ക​മ്പ​ടി​യോ​ടെ മാ​വേ​ലി ത​മ്പു​രാ​നെ വ​ര​വേ​റ്റു. റി​ച്ചാ​ർ​ഡ് സ്ക​റി​യ മാ​വേ​ലി​യെ ഉ​ജ്വ​ല​മാ​ക്കി. തു​ട​ർ​ന്ന് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ താ​ള​ല​യ മേ​ള​ങ്ങ​ളോ​ടെ ന​ട​ത്തി​യ വ​ള്ളം​ക​ളി ആ​ഘോ​ഷ​ത്തെ മി​ക​ച്ച​താ​ക്കി.


റാ​ന്നി​യി​ലെ എ​ല്ലാ ക​ര​ക്കാ​രു​ടെ​യും പേ​രു​ക​ൾ കോ​ർ​ത്തി​ണ​ക്കി അ​വ​ത​രി​പ്പി​ച്ച വ​ഞ്ചി​പ്പാ​ട്ട് ര​ചി​ച്ച​ത് എ​ച്ച്‌​ആ​ർ​എ​യു​ടെ ഉ​റ്റ സു​ഹൃ​ത്തും റാ​ന്നി ഗു​ഡ് സ​മ​രി​റ്റ​ൻ സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ റ​വ.​ഫാ. ബെ​ൻ​സി മാ​ത്യു കി​ഴ​ക്കേ​തി​ലും ഈ​ണം ന​ൽ​കി​യ​തു പ്ര​ശ​സ്ത വ​ഞ്ചി​പ്പാ​ട്ട് ഇ​ൻ​സ്‌​സ്ട്ര​ക്ട​ർ ഓ​മ​ന​ക്കു​ട്ട​ൻ അ​യി​രൂ​രു​മാ​ണ്.



ഹൂ​സ്റ്റ​ണി​ലെ മി​ക​ച്ച ഗാ​യ​ക​രാ​യ മീ​രാ സ​ഖ​റി​യ, റോ​യ് തീ​യാ​ടി​ക്ക​ൽ, മെ​വി​ൻ പാ​ണ്ടി​യ​ത്ത്‌, ജോ​സ് മാ​ത്യൂ, സ​ജി വ​ർ​ഗീ​സ് തു​ട​ങ്ങി​വ​രു​ടെ മ​ധു​ര​ഗാ​ന​ങ്ങ​ൾ കാ​ണി​ക​ളു​ടെ നി​റ​ഞ്ഞ കൈ​യ​ടി നേ​ടി. ബാ​ബു കൂ​ട​ത്തി​നാ​ലി​ൽ, ജോ​മോ​ൻ ജേ​ക്ക​ബ് എ​ന്നി​വ​ര​ത​രി​പ്പി​ച്ച കോ​മ​ഡി സ്കി​റ്റും സ​ദ​സി​ൽ ചി​രി പ​ട​ർ​ത്തി.

ജോ. ​സെ​ക്ര​ട്ട​റി വി​നോ​ദ് ചെ​റി​യാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹാ​സ്യ​ത്തി​ന്‍റെ മേ​മ്പൊ​ടി ചേ​ർ​ത്ത് അ​വ​ത​രി​പ്പി​ച്ച "കി​ച്ച​ൻ ഡാ​ൻ​സ്' ആ​ഘോ​ഷ​ത്തെ മി​ക​വു​റ്റ​താ​താ​ക്കി. ഈ ​വ​ർ​ഷ​ത്തെ റാ​ന്നി "മ​ന്ന​ൻ' "മ​ങ്ക' ദ​മ്പ​തി​ക​ളാ​യി ജോ​സ് പു​തി​യ​മ​ഠ​വും സാ​ല​മ്മ ജോ​സും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ര​ജി​സ്ട്രേ​ഷ​ന് മി​ന്നി ജോ​സ​ഫ്, ഷീ​ലാ ചാ​ണ്ട​പ്പി​ള്ള, ഷീ​ജ ജോ​സ്, ജോ​ളി തോ​മ​സ്, നി​സി രാ​ജ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സൗ​ണ്ട്സ് സി​സ്റ്റം ബി​ജു സ​ക്ക​റി​യ ക​ള​രി​യ്ക്ക​മു​റി​യി​ലും ഡി​ല​ൻ സ​ക്ക​റി​യ​യും കൈ​കാ​ര്യം ചെ​യ്ത​പ്പോ​ൾ ബാ​ബു ക​ലീ​ന​യും ജെ​ഫി​ൻ നൈ​നാ​നും ഫോ​ട്ടോ​ഗ്രാ​ഫി​യി​ൽ ആ​ഘോ​ഷ​ത്തി​ന്‍റെ മ​നോ​ഹ​ര ചി​ത്ര​ങ്ങ​ൾ ഒ​പ്പി​യെ​ടു​ത്തു. ഡാ​ള​സി​നെ പ്ര​തി​നി​ധീ​ക​രി​ച്ചു ബി​ജു പു​ളി​യി​ലേ​ത്തും കു​ടും​ബ​വും പ​ങ്കെ​ടു​ത്തു.



വി​ഭ​വ​സ​മൃ​ദ്ധ​മാ​യ 22 ഇ​ന​ങ്ങ​ള​ട​ങ്ങി​യ ഓ​ണ​സ​ദ്യ വി​ള​മ്പ​ലി​നു ജോ​ൺ സി. ​ശാ​മു​വേ​ൽ (കു​ഞ്ഞു), ജോ​യ് മ​ണ്ണി​ൽ, വി​നോ​ദ് ചെ​റി​യാ​ൻ, വി​ജു വ​ർ​ഗീ​സ്, റി​ജു ജോ​ൺ, മാ​ത്യൂ​സ് ചാ​ണ്ട​പി​ള്ള, എ​ബ്ര​ഹാം ജോ​സ​ഫ്(​ജോ​സ്), ജോ​സ് മാ​ത്യു, ഷി​ജു ത​ച്ച​നാ​ലി​ൽ, സി.​ജി. ഡാ​നി​യേ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ജി​ൻ​സ് മാ​ത്യു കി​ഴ​ക്കേ​തി​ലും ബി​നു സ​ക്ക​റി​യ​യും എം​സി​മാ​രാ​യി പ്ര​വ​ർ​ത്തി​ച്ചു പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് ചാ​ണ്ട​പ്പി​ള്ള ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. 200 ന​ടു​ത്ത്‌ ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത ഓ​ണാ​ഘോ​ഷം എ​ന്നെ​ന്നും ഓ​ർ​മ​ക​ളി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​മെ​ന്ന് പ​ങ്കെ​ടു​ത്ത​വ​ർ എ​ല്ലാ​വ​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു.