മാ​ർ​ത്തോ​മ്മാ യു​വ​ജ​ന​സ​ഖ്യം നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന കോ​ൺ​ഫ​റ​ൻ​സ് ഇ​ന്ന് മു​ത​ൽ
Thursday, September 26, 2024 1:17 PM IST
ഷാ​ജി രാ​മ​പു​രം
ഡാ​ള​സ്: മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന യു​വ​ജ​ന​സ​ഖ്യ​ത്തി​ന്‍റെ 22-ാമ​ത് ഭ​ദ്രാ​സ​ന കോ​ൺ​ഫ​റ​ൻ​സ് ഇ​ന്ന് (സെ​പ്റ്റം​ബ​ർ 26) ആ​രം​ഭി​ക്കും. മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് ഓ​ഫ് ഡാ​ള​സ് ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച് ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് കോ​ൺ​ഫ​റ​ൻ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

ച​ട​ങ്ങി​ൽ വെ​രി റ​വ.​ഡോ. ചെ​റി​യാ​ൻ തോ​മ​സ് (മു​ൻ മാ​ർ​ത്തോ​മ്മാ സ​ഭാ സെ​ക്ര​ട്ട​റി), റ​വ.​സാം കെ. ​ഈ​ശോ (ഭ​ദ്രാ​സ​ന യു​വ​ജ​ന​സ​ഖ്യം വൈ​സ് പ്ര​സി​ഡ​ന്‍റ്), ബി​ജി ജോ​ബി (ഭ​ദ്രാ​സ​ന യു​വ​ജ​ന​സ​ഖ്യം സെ​ക്ര​ട്ട​റി), ബി​ജു മാ​ത്യു (കോ​പ്പ​ൽ സി​റ്റി കൗ​ൺ​സി​ൽ മെ​മ്പ​ർ) എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ച് സം​സാ​രി​ക്കും.

വി​ശ്വാ​സ തി​ക​വു​ള്ള ഭാ​വി എ​ന്ന മു​ഖ്യ ചി​ന്താ​വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന കോ​ൺ​ഫ​റ​ൻ​സി​ന് ബം​ഗ​ളൂ​രു എ​ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ സെ​ന്‍റ​ർ ഡ​യ​റ​ക്ട​റും വി​കാ​രി ജ​ന​റാ​ളു​മാ​യ റ​വ.​ഡോ.​ശ്യാം പി. ​തോ​മ​സ് മു​ഖ്യ​നേ​തൃ​ത്വം ന​ൽ​കും.


വി​വി​ധ സെ​ഷ​നു​ക​ളി​ൽ റ​വ.​ ജോ​സ​ഫ് ജോ​ൺ, റ​വ.​ എ​ബ്ര​ഹാം കു​രു​വി​ള, റ​വ. എ​ബ്ര​ഹാം തോ​മ​സ്, ഷി​നോ​ദ് മാ​ത്യു, ഡോ.​ ഏ​ബ​ൽ മാ​ത്യു, സി​സി​ൽ ചെ​റി​യാ​ൻ സി​പി​എ, ദി​ലീ​പ് ജേ​ക്ക​ബ്, ജോ​തം സൈ​മ​ൺ എ​ന്നി​വ​രും കു​ട്ടി​ക​ളു​ടെ പ്ര​ത്യേ​ക സെ​ഷ​ന് സ്റ്റേ​യ്സി വ​ർ​ഗീ​സ് ആ​ൻ​ഡ്രൂ​സും നേ​തൃ​ത്വം ന​ൽ​കും.

ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വി​വി​ധ ഇ​ട​വ​ക​ളി​ൽ നി​ന്നാ​യി ഏ​ക​ദേ​ശം 450ൽ ​പ​രം യു​വ​ജ​ന​സ​ഖ്യാം​ഗ​ങ്ങ​ൾ ഇ​തി​നോ​ട​കം കോ​ൺ​ഫ​റ​ൻ​സി​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കോ​ൺ​ഫ​റ​ൻ​സ് പ്ര​സി​ഡ​ന്‍റ് റ​വ. അ​ല​ക്സ്‌ യോ​ഹ​ന്നാ​ൻ, റ​വ. എ​ബ്ര​ഹാം തോ​മ​സ്, ജോ​ബി ജോ​ൺ (ജ​ന​റ​ൽ ക​ൺ​വീ​ന​ർ), റി​ജാ ക്രി​സ്റ്റി (കോ. ​ക​ൺ​വീ​ന​ർ), ഭ​ദ്രാ​സ​ന യു​വ​ജ​ന​സ​ഖ്യം കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ റ​വ.​സാം കെ ​ഈ​ശോ, ബി​ജി ജോ​ബി, അ​നീ​ഷ് വ​ർ​ഗീ​സ്, ബി​ൻ​സി ജോ​ൺ (ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ മെ​മ്പ​ർ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ കോ​ൺ​ഫറ​ൻ​സിന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നുണ്ട്.