കാ​ന​ഡ​യി​ൽ വാ​ഹ​നാ​പ​ക​ടം: മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു
Wednesday, September 25, 2024 10:38 AM IST
ഒ​ട്ടാ​വ: കാ​ന​ഡ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. മും​ബെെ​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ ക​ല്ലൂ​പ്പാ​റ പു​തു​ശേ​രി കീ​രു​വ​ള്ളി​പ്പാ​റ​യി​ൽ കെ.​ഇ.​വ​ർ​ഗീ​സി​ന്‍റെ​യും(​ഷാ​ജി) മ​റി​യാ​മ്മ​യു​ടെ​യും മ​ക​ൻ ജോ​യ​ൽ(30) ആ​ണ് മ​രി​ച്ച​ത്.

ജോ​ലി ക​ഴി​ഞ്ഞു മ​ട​ങ്ങു​ന്ന​തി​നി​ടെ പു​ല​ർ​ച്ചെ ഒ​ൻ​ടേ​റി​യോ​യി​ലെ ലി​സ്റ്റോ​വ​ലി​ൽ ജോ​യ​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു ര​ണ്ടു​പേ​രും മ​രി​ച്ചു.


ഒ​രു വ​ർ​ഷം മു​ൻ​പ് കാ​ന​ഡ​യി​ലെ​ത്തി​യ ജോ​യ​ൽ പ​ഠ​ന​ത്തി​നൊ​പ്പം ജോ​ലി​യും ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു. ഭാ​ര്യ ഗ്രേ​സ് കാ​ന​ഡ​യി​ലേ​ക്കു പോ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു.

ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.