ഡി​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ്മാ ക​ൺ​വ​ൻ​ഷ​ൻ വെ​ള്ളി​യാ​ഴ്ച മു​ത​ൽ
Friday, September 27, 2024 11:33 AM IST
അ​ല​ൻ ചെ​ന്നി​ത്ത​ല
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ്മാ പാ​രി​ഷ് ക​ൺ​വ​ൻ​ഷ​ൻ വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ ഡി​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ വ​ച്ച് ന​ട​ത്തും. ഈ ​വ​ർ​ഷ​ത്തെ പാ​രി​ഷ് ക​ൺ​വ​ൻ​ഷ​നി​ൽ പ്രാ​സം​ഗി​ക​ൻ ഡോ. ​ബേ​ബി സാം ​ശാ​മു​വേ​ൽ(ന്യൂ​യോ​ർ​ക്ക്) പ്ര​സം​ഗി​ക്കും.

വെ​ള്ളി​യാ​ഴ്ച രാത്രി ഏഴിനും ശ​നി​യാ​ഴ്ച വൈ​കുന്നേരം 6.30നും ​ക​ൺ​വ​ൻ​ഷ​ൻ യോ​ഗ​ങ്ങ​ൾ ആ​രം​ഭി​ക്കും. ഞാ​യ​റാ​ഴ്ച ആ​രാ​ധ​ന​യോ​ടു ചേ​ർ​ന്ന് ക​ൺ​വ​ൻ​ഷ​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ന​ട​ക്കും. ഡി​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ്മാ ക്വ​യ​ർ ഗാ​ന​ശു​ശ്രൂ​ഷയ്​ക്ക് നേ​തൃ​ത്വം ന​ൽ​കും.


ക​ൺ​വ​ൻ​ഷ​നി​ലേ​ക്ക് എല്ലാവ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി വി​കാ​രി റ​വ. സ​ന്തോ​ഷ് വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി ജോ​ൺ മാ​ത്യൂ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.