യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Friday, September 20, 2024 4:36 PM IST
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പി​ൽ യു​എ​സ് പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി സൈ​മ​ൺ ജി​മ്മി വെ​ട്ടു​കാ​ട്ടി​ലാ​ണ്(63) മ​രി​ച്ച​ത്.

ദു​ബാ​യി​യി​ൽ​നി​ന്നും എ​മി​റേ​റ്റ്സ് വി​മാ​ന​ത്തി​ൽ വ​ന്നി​റ​ങ്ങി​യ ശേ​ഷം ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ്പി​ൽ ക​യ​റി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​ത്.

പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി​യ ശേ​ഷം ഉ​ട​ൻ അ​ങ്ക​മാ​ലി എ​ൽ​എ​ഫ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.