"കു​ട്ടി ഹീ​റോ'; പി​താ​വി​നെ ആ​ക്ര​മി​ച്ച ക​ര​ടി​യെ വെ​ടി​വ​ച്ചി​ട്ട് 12 വ​യ​സു​കാ​ര​ൻ
Monday, September 23, 2024 12:54 PM IST
പി.​പി. ചെ​റി​യാ​ൻ
വി​സ്കോ​ൻ​സെ​ൻ: ക​ര​ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും പി​താ​വി​നെ ര​ക്ഷി​ച്ച് താ​ര​മാ​യി 12 വ​യ​സു​കാ​ര​ൻ. വി​സ്കോ​ൻ​സെ​നി​ൽ വേ​ട്ട​യാ​ടു​ന്ന​തി​നി​ട​യി​ലാ​ണ് റ​യാ​ൻ ബെ​യ​ർ​മാ​നെ(43) ക​ര​ടി ആ​ക്ര​മി​ച്ച​ത്.

പി​താ​വി​നെ ആ​ക്ര​മി​ക്കു​ന്ന ക​ര​ടി​യെ ക​ണ്ട് 12 വ​യ​സു​കാ​ര​ൻ ഓ​വ​ൻ, പി​താ​വി​ന്‍റെ തോ​ക്ക് ഉ​പ​യോ​ഗി​ച്ച് ക​ര​ടി​യെ വെ​ടി​വ​ച്ചി​ട്ടു. ക​ര​ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ബെ​യ​ർ​മാ​ന്‍റെ മു​ഖ​ത്തും കൈ​യി​ലും കാ​ലി​ലും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.


പ്ര​ദേ​ശ​വാ​സി​ക​ൾ ചേ​ർ​ന്നാ​ണ് ബെ​യ​ർ​മാ​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. മ​ക​ന്‍റെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലാ​ണ് ത​ന്നെ ര​ക്ഷി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​യ​മ​പ​ര​മാ​യ നാ‌​യാ​ട്ടാ​ണ് ഇ​വ​ർ ന‌​ട​ത്തി​യ​തെ​ന്ന് വി​സ്കോ​ൻ​സെ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് നാ​ച്ചു​റ​ൽ റി​സോ​ഴ്സ​സ് സ്ഥ​രീ​ക​രി​ച്ചു.