കെ​പി​സി​സി സെ​ക്ര​ട്ട​റി ക​റ്റാ​നം ഷാ​ജി​ക്ക് ഷി​ക്കാ​ഗോ​യി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കു​ന്നു
Saturday, September 21, 2024 5:24 PM IST
ഗ്ലാ​ഡ്‌​സ​ണ്‍ വ​ര്‍​ഗീ​സ്‌
ഷി​ക്കാ​ഗോ: കെ​പി​സി​സി സെ​ക്ര​ട്ട​റി​യും ഓ​ണാ​ട്ടു​ക​ര കോ​ക്ക​ന​ട്ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ ചെ​യ​ര്‍​മാ​നു​മാ​യ ക​റ്റാ​നം ഷാ​ജി​ക്ക് ഷി​ക്കാ​ഗോ​യി​ലെ കോ​ണ്‍​ഗ്ര​സ് അ​നു​ഭാ​വി​ക​ളു​ടെ​യും ഒ​ഐ​സി​സി പ്ര​വ​ർ​ത്ത​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ല്‍​കു​ന്നു. മൗ​ണ്ട് പ്രൊ​സ​പ്ക​റ്റ​സി​ലു​ള്ള തി​ല​ക് റ​സ്റ്റോ​റ​ന്‍റി​ല്‍ വ​ച്ച് ഒ​ക്‌​ടോ​ബ​ര്‍ അ​ഞ്ചി​ന് ഉ​ച്ച​യ്ക്ക് 12.30നാ​ണ് സ്വീ​ക​ര​ണം ന​ല്‍​കു​ന്ന​ത്.

ഈ ​സ​മ്മേ​ള​ന​ത്തി​ലേ​ക്ക് ഷി​ക്കാ​ഗോ​യി​ലു​ള്ള എ​ല്ലാ മ​ല​യാ​ളി​ക​ളേ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ഒ​ഐ​സി​സി നാ​ഷ​ണ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ഗ്ലാ​ഡ്‌​സ​ണ്‍ വ​ര്‍​ഗീ​സ്, ഒ​ഐ​സി​സി ഷി​ക്കാ​ഗോ പ്ര​സി​ഡ​ന്‍റ് ലു​യി ഷി​ക്കാ​ഗോ, ഒ​ഐ​സി​സി മി​ഡ് വെ​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​സാ​ല്‍​ബി പോ​ള്‍ ചെ​ന്നോ​ത്ത്, ഒ​ഐ​സി​സി ഷി​ക്കാ​ഗോ ട്ര​ഷ​റ​ര്‍ രാ​ജ​ന്‍ തോ​മ​സ്, സെ​ക്ര​ട്ട​റി ഡി​നു പാ​ല​ക്ക​ത്ത​ടം എ​ന്നി​വ​രും മ​റ്റു ക​മ്മ​റ്റി അം​ഗ​ങ്ങ​ളും അ​റി​യി​ച്ചു.


ഈ ​മാ​സം 23ന് ​ന്യൂ​യോ​ര്‍​ക്കി​ല്‍ എ​ത്തു​ന്ന ക​റ്റാ​നം ഷാ​ജി​ക്ക് ഒ​ഐ​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ചാ​രു​മൂ​ട് ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കു​ന്നു​ണ്ട്. അ​തി​നു​ശേ​ഷം ഫി​ലാ​ഡ​ല്‍​ഫി​യ, ഫ്ലോ​റി​ഡ, ഡാ​ള​സ്, ഹൂ​സ്റ്റ​ണ്‍ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലും വി​വി​ധ കോ​ണ്‍​ഗ്ര​സ് അ​നു​ഭാ​വി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കും.