കേ​ര​ള സ​മാ​ജം സൗ​ത്ത് ഫ്ലോ​റി​ഡയുടെ ഓ​ണാ​ഘോ​ഷം ​ഗം​ഭീ​രമായി
Saturday, September 28, 2024 12:54 PM IST
സുനിൽ തൈമറ്റം
സൗ​ത്ത് ഫ്ലോ​റി​ഡ: നാ​ല് പ​തി​റ്റാ​ണ്ടാ​യി സാ​മൂ​ഹി​ക - സാം​സ്‌​കാ​രി​ക - ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​യ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ കേ​ര​ള സ​മാ​ജം സൗ​ത്ത് ഫ്ലോ​റി​ഡ​യു​ടെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി സം​ഘ​ടി​പ്പി​ച്ചു.

സൗ​ത്ത് ഫ്ലോ​റി​ഡ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​വും ക്ഷ​ണി​ക്ക​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​ക​ളും 200ല​ധി​കം ക​ലാ​കാ​ര​ന്മാ​രും മാ​വേ​ലി മ​ന്ന​നും വാ​ദ്യ​മേ​ള​ഘോ​ഷ​ങ്ങ​ളും ഒ​ത്തു​ചേ​ർ​ന്ന​പ്പോ​ൾ ഓ​ണാ​ഘോ​ഷ​വേ​ദി​യാ​യ കൂ​പ്പ​ർ സി​റ്റി സ്‌​കൂ​ൾ കൊ​ച്ചു കേ​ര​ള​മാ​യി മാ​റി.



വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യോ​ടെ ആഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. തു​ട​ർ​ന്ന് കേ​ര​ള​ത്ത​നി​മ​യി​ൽ വാ​ദ്യ​മേ​ള അ​ക​മ്പ​ടി​യോ​ടെ ഓ​ണ​ക്കോ​ടി​ക​ൾ അ​ണി​ഞ്ഞെ​ത്തി​യ ആ​യി​ര​ത്തി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്ത ഘോ​ഷ​യാ​ത്ര​യോ​ടെ മാ​വേ​ലി​മ​ന്ന​നെ ​വേ​ദി​യി​ലേ​ക്ക് ആ​ന​യി​ച്ചു.

പൂ​താ​ല​വും പൂ​വി​ളി​ക​ളു​മാ​യി പ​ങ്കെ​ടു​ത്ത വി​മ​ൻ​സ് ഫോ​റം ഒ​രു​ക്കി​യ താ​ല​പ്പൊ​ലി സം​ഘം ഘോ​ഷ​യാ​ത്ര​യ്ക്ക് മാ​റ്റുകൂ​ട്ടി. വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു കൊ​ണ്ടാ​ണ് പ്രോ​ഗ്രാം ആ​രം​ഭി​ച്ച​ത്.​

ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം കേ​ര​ള സ​മാ​ജം പ്ര​സി​ഡന്‍റ് ഷി​ബു ജോ​സ​ഫും വി​ശി​ഷ്ഠാ​തി​ഥി​ക​ളും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മിറ്റി അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് നി​ല​വി​ള​ക്ക് കൊ​ളു​ത്തി നി​ർ​വ​ഹി​ച്ചു.




തു​ട​ർ​ന്ന് കി​ഡ്‌​സ് ഫ്യൂ​ഷ​ൻ ഡാ​ൻ​സ്, ഫെ​സ്റ്റി​വ​ൽ ഓ​ഫ് കേ​ര​ള, വ​ർ​ണ​നി​ലാ​വ്, യൂ​ത്ത് ഫ്യൂ​ഷ​ൻ ഡാ​ൻ​സ്, തി​രു​വാ​തി​ര ക​ളി, ഡാ​ൻ​സ് ദി​വ​സ്, മാ​ർ​ഗം​ക​ളി, സീ​നി​യ​ർ യൂ​ത്ത് ഡാ​ൻ​സ്, മ​ഞ്ചാ​ടി കു​ന്നി​ന​ക്ക​രെ - ഒ​രു മ​ല​യാ​ളി ക​ഥ എ​ന്നി​ങ്ങ​നെ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

പ്ര​സി​ഡ​ന്‍റ് ഷി​ബു ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് വെ​മ്പാ​ല, സെ​ക്ര​ട്ട​റി നി​ബു പു​ത്തേ​ത്ത് ട്ര​ഷ​റ​ർ ജെ​റാ​ൾ​ഡ് പെ​രേ​ര, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി നോ​യ​ൽ മാ​ത്യു, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ അ​ജി വ​ർ​ഗീ​സ്, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അ​ഗ​ങ്ങ​ൾ ജി​നി ഷൈ​ജു, സു​മ ബി​ജു, അ​രു​ൺ പൗ​വ​ത്തി​ൽ, ജോ​ബി എ​ബ്ര​ഹാം,

മാ​ത്യു കി​ഴ​ക്കേ​ട​ത്ത്, മാ​മ്മ​ൻ പോ​ത്ത​ൻ, ര​തീ​ഷ് ഗോ​വി​ന്ദ്, ജോ​സ് തോ​മ​സ്‌, നി​ധീ​ഷ് ജോ​സ​ഫ്, ജോ​സ് വ​ട​പ​റ​മ്പി​ൽ, ബി​ജു ജോ​ൺ എ​ന്നി​വ​രു​ടെ​യും കേ​ര​ള​സ​മാ​ജ​ത്തിന്‍റെ സ​ജീ​വ​പ്ര​വ​ർ​ത്ത​ക​ർ​ത്ത​ക​രു​ടെ​യും കൂ​ട്ടാ​യ​തും ചി​ട്ട​യു​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഓ​ണാ​ഘോ​ഷം വ​ൻ​വി​ജ​യ​വും ജ​ന​ശ്ര​ദ്ധ നേ​ടു​ക​യും ചെ​യ്തു.