ബി​നോ​യ് വി​ശ്വ​ത്തി​ന് പ്ര​വാ​സി മി​ത്രം അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു
Thursday, September 26, 2024 1:09 PM IST
ജോയിച്ചൻ പുതുക്കുളം
ന്യൂ​യോ​ർ​ക്ക്: സി​പി​ഐ കേരള സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വ​ത്തി​ന് പ്ര​വാ​സി മി​ത്രം അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ചു. കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (കെസിഎഎ​ൻ​എ) വ​ർ​ണാ​ഭ​മാ​യ ഓ​ണാ​ഘോ​ഷ​ച്ച​ട​ങ്ങി​ൽ വ​ച്ച് പ്ര​വാ​സി ചാ​ന​ൽ ചെ​യ​ർ​മാ​ൻ വ​ർ​ക്കി എ​ബ്ര​ഹാം അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.

കെസിഎഎ​ൻ​എ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് മ​ഠ​ത്തി​ൽ അ​ട​ക്കം ഒ​ട്ടേ​റെ സം​ഘ​ട​നാ നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്തു. പ്ര​വാ​സി​ക​ളു​ടെ ഉ​റ്റസു​ഹൃ​ത്തു കൂ​ടി​യാ​ണ് ബി​നോ​യ് വി​ശ്വ​മെ​ന്ന് അ​ദ്ദേ​ഹ​ത്തെ ച​ട​ങ്ങി​ലേ​ക്ക് ക്ഷ​ണി​ച്ചു കൊ​ണ്ട് ജോ​ർ​ജ് ജോ​സ​ഫ്(ഇ-​മ​ല​യാ​ളി) പ​റ​ഞ്ഞു.

ഫൊ​ക്കാ​ന -​ ഫോ​മ സ​മ്മേ​ള​ന​ങ്ങ​ളി​ലും പ്ര​സ് ക്ല​ബി​ന്‍റെ സ​മ്മേ​ള​ന​ങ്ങ​ളി​ലും പ​ല​വ​ട്ടം അ​തി​ഥി​യാ​യി ബി​നോ​യ് വി​ശ്വം വ​ന്നി​ട്ടു​ണ്ട്. പ്ര​വാ​സി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ളും അ​വ​രു​ടെ വ്യ​ക്തി​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ളും പ​രി​ഹ​രി​ക്കാ​ൻ അ​ദ്ദേ​ഹം എ​പ്പോ​ഴും മു​ൻ​നി​ര​യി​ൽ ത​ന്നെ​യു​ണ്ട്.



കേ​ര​ള​ത്തി​ലെ ഭ​ര​ണ​ച​ക്രം തി​രി​ക്കു​ന്ന പ്ര​ധാ​ന​പ്പെ​ട്ട പാ​ർ​ട്ടി​ക​ളി​ൽ ഒ​ന്നി​ന്‍റെ നേ​താ​വാ​ണെ​ങ്കി​ലും സാ​ധാ​ര​ണ​ക്കാ​ര​നാ​യി ഇ​ട​പ​ഴ​കു​ന്ന നേ​താ​വാണ് ​ബി​നോ​യ് വി​ശ്വമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അ​വാ​ർ​ഡി​ന് ന​ന്ദി പ​റ​ഞ്ഞ ബി​നോ​യ് വി​ശ്വം പ്ര​വാ​സി​ക​ൾ ന​ൽ​കു​ന്ന സ്നേ​ഹ​ത്തി​നു ന​ന്ദി പ​റ​ഞ്ഞു. പ്ര​വാ​സി പ്ര​ശ്ന​ങ്ങ​ളി​ൽ ത​ന്നാ​ൽ ക​ഴി​യു​ന്ന എ​ന്ത് സ​ഹാ​യ​വും അദ്ദേഹം വാ​ഗ്ദാ​നം ചെ​യ്തു.

അ​വാ​ർ​ഡ് സ്വീ​ക​രി​ച്ച ബി​നോ​യ് വി​ശ്വ​ത്തി​നും അ​തി​നു വേ​ദി ഒ​രു​ക്കി​യ കെസിഎ​ൻഎ​യ്ക്കും വ​ർ​ക്കി എ​ബ്ര​ഹാം ന​ന്ദി പ​റ​ഞ്ഞു. പ്ര​വാ​സി ചാ​ന​ലിന്‍റെ സാ​ര​ഥി​ക​ളാ​യ ജോ​ൺ ടൈ​റ്റ​സ്, ബേ​ബി ഊ​രാ​ളി​ൽ, ജോ​യി നേ​ടി​യ​കാ​ലാ​യി​ൽ, സു​നി​ൽ ട്രൈ​സ്റ്റാ​ർ എ​ന്നി​വ​രും ചേ​ർ​ന്നാ​ണ് അ​വാ​ർ​ഡ് രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത​ത്.

എ​ൽ​മോ​ണ്ടി​ലു​ള്ള സെ​ന്‍റ് വി​ൻ​സെന്‍റ് ഡീ​പോ​ൾ സീ​റോമ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ക​ത്തീ​ഡ്ര​ൽ ഹാ​ളി​ൽ ആ​യി​രു​ന്നു ച​ട​ങ്ങ്.