ലാ​ന​യു​ടെ "എ​ന്‍റെ എ​ഴു​ത്തു​വ​ഴി​ക​ൾ' പ​ര​മ്പ​ര വെ​ള്ളി​യാ​ഴ്ച
Friday, September 27, 2024 11:07 AM IST
അ​മ്പ​ഴ​യ്ക്കാ​ട്ട് ശ​ങ്ക​ര​ൻ
ന്യൂയോർക്ക്: ലി​റ്റ​റ​റി അ​സോ​സ്സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ(ലാ​ന) 2024-25 വ​ർ​ഷ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന "എ​ന്‍റെ എ​ഴു​ത്തു​വ​ഴി​ക​ൾ' എ​ന്ന എ​ഴു​ത്തു​കാ​രു​ടെ എ​ഴു​ത്ത​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന പ​ര​മ്പ​ര​യു​ടെ ര​ണ്ടാ​മ​ത്തെ പ​രി​പാ​ടി വെ​ള്ളി​യാ​ഴ്ച രാത്രി എട്ടിന് (സിഎസ്ടി) സൂ​മി​ലു​ടെ ന​ട​ക്കും.

പ​ങ്കെ​ടു​ക്കു​ന്ന എ​ഴു​ത്തു​കാ​ർ അ​വ​രു​ടെ ര​ച​ന​ക​ളെ​ക്കു​റി​ച്ചും ര​ച​നാ​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചും ര​ച​ന‌‌യ്​ക്ക് കാ​ര​ണ​മാ​യ പ്ര​ചോ​ദ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​മെ​ല്ലാം പ്ര​തി​പാ​ദി​ക്കു​ക​യും ച​ർ​ച്ച ചെ​യ്യു​ക​യും ചെ​യ്യു​ന്ന പ​രി​പാ​ടി​യാ​ണ്‌ "എ​ന്‍റെ എ​ഴു​ത്തു​വ​ഴി​ക​ൾ'.

ഈ ​പ​രി​പാ​ടി​യി​ൽ വ​ട​ക്കെ അ​മേ​രി​ക്ക​യി​ലെ പ്ര​സി​ദ്ധ​രാ​യ ര​ണ്ട് എ​ഴു​ത്തു​കാ​രു​ടെ പു​സ്ത​ക​ങ്ങ​ളാ​ണ്‌ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്. ലാ​ന​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് ​ജോ​ൺ മാ​ത്യു എ​ഴു​തി​യ "മു​ദ്ര' എ​ന്ന പു​സ്ത​കം ലാ​ന​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ ​ജെ. മ​നോ​ഹ​ർ തോ​മ​സ് പ​രി​ച​യ​പ്പെ​ടു​ത്തും.


വേ​ണു​ഗോ​പ്പാ​ല​ൻ കോ​ക്കോ​ട​ന്‍റെ "കൂ​ത്താ​ണ്ട​വ​ർ' പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത് ലാ​ന​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് ​അ​നി​ലാ​ൽ ശ്രീ​നി​വാ​സ​ൻ ആ​ണ്‌. തു​ട​ർ​ന്ന് സൂ​മി​ലു​ടെ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ഒ​രു​ക്കും.

"എ​ന്‍റെ എ​ഴു​ത്തു​വ​ഴി​ക​ൾ' എ​ന്ന് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് താ​ഴെ കാ​ണു​ന്ന സൂം ​ലി​ങ്ക് വ​ഴി ഈ ​ശ​നി​യാഴ്ച പ​ങ്കു​ചേ​രാ​വു​ന്ന​താണ്‌. എ​ല്ലാ സാ​ഹി​ത്യാ​സ്വാ​ദ​കരെയും സ്വാ​ഗ​തം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

ലിങ്ക്: https://us02web.zoom.us/j/85120735641, മീറ്റിംഗ് ഐഡി: 851 2073 5641.