ഡാളസ്: ഡാളസിൽ കാറുടമയെ ഭീഷണിപ്പെടുത്തി വാഹനം തട്ടിയെടുത്ത കേസിലെ പ്രതികൾ അറസ്റ്റിൽ. ജെസി ഗാർസിയ(43), ജോസ് ഹെർണാണ്ടസ്(38), സ്റ്റാർ വില്യംസ്(43) എന്നിവരാണ് അറസ്റ്റിലായത്.
ഓൾഡ് ഈസ്റ്റ് ഡാളസിലെ ഈസ്റ്റ് സൈഡ് അവന്യൂവിലെ 5100 ബ്ലോക്കിലാണ് കഴിഞ്ഞ വെള്ളിയാഴ്ച മോഷണം നടന്നത്. തോക്ക് ചൂണ്ടിയാണ് പ്രതികൾ ഉടമയിൽ നിന്ന് വാഹനം തട്ടിയെടുത്തത്.
പ്രതികളെ പിടികൂടിയ പോലീസ് ഇവർ മോഷ്ടിച്ച വാഹനവും കണ്ടെടുത്തിട്ടുണ്ട്. കേസിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.