സീറോമലബാർ ഫാമിലി കോൺഫറൻസിൽ അൽമായ സെമിനാറും ചർച്ചകളും ഇന്ന്
Saturday, September 28, 2024 3:50 PM IST
ഫി​ലാ​ഡ​ൽ​ഫി​യ: സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ൽ​മാ​യ പ്രേ​ഷി​ത​ത്വ​ത്തി​ന്‍റെ വി​വി​ധ വ​ശ​ങ്ങ​ളെ സ​മ​ഗ്ര​മാ​യി വി​ശ​ക​ല​നം ചെ​യ്യു​ന്ന സെ​മി​നാ​റു​ക​ളും പാ​ന​ൽ ച​ർ​ച്ച​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്നു.

വെ​ള്ളി​യാ​ഴ്ച ഫി​ലാ​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ൽ ആ​രം​ഭി​ച്ച് കോ​ൺ​ഫ​റ​ൻ​സ് ഞാ​യ​റാ​ഴ്ച വ​രെ ന​ട​ക്കും. ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് വെ​ള്ളി​യാ​ഴ്ച ഷി​ക്കാ​ഗോ രൂ​പ​ത മെ​ത്രാ​ൻ ജോ​യി ആ​ല​പ്പാ​ട്ട് തി​രി​തെ​ളി​ച്ചു.


ശനിയാഴ്ച ​രാ​വി​ലെ ഒന്പതിന് ആ​രം​ഭി​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം 11നാണ് സെ​മി​നാ​ർ ആ​രം​ഭി​ക്കു​ന്ന​ത്. ജോ​ർ​ജ് ഓ​ലി​ക്ക​ൽ ചെ​യ​ർ​പേ​ഴ്സ​ണാ​യ സെ​മി​നാ​റി​ന് റ​വ. വി​കാ​രി ജ​ന​റാ​ൾ ജോ​ൺ മേ​ലേ​പ്പു​റം, ജോ​യി കു​റ്റി​യാ​നി എ​ന്നി​വ​ർ മോ​ഡ​റേ​റ്റ​റാ​യി​രി​ക്കും.

ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​ജോ​ർ​ജ് ദാ​ന​വേ​ലി​യു​ടെ​യും കോ​ൺ​ഫ​റ​ൻ​സ് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് മാ​ത്യു​വി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മിറ്റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നുണ്ട്.