ദു​രി​ത​ബാ​ധി​ത​ർ​ക്ക് കൈ​ത്താ​ങ്ങാ​കാ​ൻ "സ​ഹോ​ദ​ര​ൻ'; ഉ​ദ്ഘാ​ട​നം ഇ​ന്ന്
Friday, September 27, 2024 11:52 AM IST
പി.​പി. ചെ​റി​യാ​ൻ
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: നോ​ർ​ത്ത് വെ​സ്റ്റ് - സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ൽ അ​മേ​രി​ക്ക, ആ​ഫ്രി​ക്ക, ഇ​ന്ത്യ മു​ത​ലാ​യ രാ​ജ്യ​ങ്ങ​ളി​ലെ ദു​രി​ത​ബാ​ധി​ത​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ സ​ഹോ​ദ​ര​ൻ ഐ​എ​ൻ​സി എ​ന്ന പേ​രി​ൽ സം​രം​ഭം ആ​രം​ഭി​ക്കു​ന്നു.

വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​ത്തി​നാ​യി ഫ​ണ്ട് ശേ​ഖ​രി​ക്കു​ക, ഭ​വ​നം ഇ​ല്ലാ​ത്ത​വ​ർ​ക്ക് വീ​ട് വ​ച്ചു ന​ൽ​കു​ക, പാ​വ​പ്പെ​ട്ട​വ​രെ ആ​രോ​ഗ്യ​പ​രി​പാ​ല​ന​ത്തി​ൽ സ​ഹാ​യി​ക്കു​ക എ​ന്നി​വ​യാ​ണ് സം​രം​ഭം ല​ക്ഷ്യ​മി​ടു​ന്ന​ത്.

സാ​ൻ​ഫ്രാ​ൻ​സി​സ്കോ​യി​ലെ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ വ​ച്ച് വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴി​ന് പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി ന​ട​ക്കും.


ഡോ. ​തോ​മ​സ് മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വെ​രി റ​വ. രാ​ജു ഡാ​നി​യ​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, റ​വ. ഫാ. ​ടെ​ജി ഏ​ബ്ര​ഹാം, റ​വ. ഫാ. ​മാ​ത്യു തോ​മ​സ് എ​ന്നി​വ​ർ സം​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​കും.

എ​ല്ല​വാ​രും ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് സം​രം​ഭം വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് അം​ഗ​ങ്ങ​ൾ അ​ഭ്യ​ർ​ഥി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഇമെ​യി​ൽ - "[email protected]'. വെ​രി. റ​വ. രാ​ജു. ഡാ​നി​യ​ൽ കോ​ർ എ​പ്പി​സ്കോ​പ്പ - 2144766584 , ഏ​ബ്ര​ഹാം ചി​റ​ക്ക​ൽ - 3092693247, ജോ​ബി ജോ​ൺ - 2013210045, ബി​നു​ലാ​ൽ - 2816820309, ലി​ൻ​സ് പീ​റ്റ​ർ ഫി​ലി​പ്പ് - 9168069235.