അ​ർ​പി​ത് മാ​ത്യു​വി​നും ആ​മി മാ​ത്യു​വി​നും സെ​ന്‍റ് പോ​ൾ​സ് പ​ള്ളി​യി​ൽ സ്വീ​ക​ര​ണ​മൊ​രു​ക്കി
Thursday, September 26, 2024 3:02 PM IST
പി.​പി. ചെ​റി​യാ​ൻ
ഡാ​ള​സ്: മി​ഷ​ന​റി പ്ര​വ​ർ​ത്ത​ക​രും മ​ധു​ര​യി​ലെ മ​ധി​പു​ര ക്രി​സ്ത്യ​ൻ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്‌​ട​ർ​മാ​രു​മാ​യ ഡോ. ​അ​ർ​പി​ത് മാ​ത്യു​വി​നും ഡോ. ​ആ​മി മാ​ത്യു​വി​നും സ്വീ​ക​ര​ണം ന​ൽ​കി ഡാ​ള​സ് സെ​ന്റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി.

സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി യു​വ​ജ​ന സ​ഖ്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ യോ​ഗ​ത്തി​ൽ റ​വ. ഷൈ​ജു സി. ​ജോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ധി​പു​ര ക്രി​സ്ത്യ​ൻ ആ​ശു​പ​ത്രി​യി​ലെ പ്ര​വ​ർ​ത്ത​ന​ത്തെ കു​റി​ച്ച് ഡോ. ​മാ​ത്യു സം​സാ​രി​ച്ചു.



മി​ഷ​ന​റി യോ​ഗം സം​ഘ​ടി​പ്പി​ച്ച​തി​ന് യു​വ​ജ​ന സ​ഖ്യ​ത്തി​ന് അ​ർ​പി​ത് മാ​ത്യു​വും ആ​മി​യും എ​ന്നി​വ​ർ ന​ന്ദി അ​റി​യി​ച്ചു. സി​എ​സ്ഐ കോ​ൺ​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് വി​കാ​രി റ​വ. ര​ജീ​വ് സു​കു ജേ​ക്ക​ബ്, യു​ടി സൗ​ത്ത് വെ​സ്റ്റേ​ൺ തൊ​റാ​സി​ക് സ​ർ​ജ​ൻ ജോ​ൺ മു​റാ​ല, എ​ഡി​സ​ൺ കെ ​ജോ​ൺ എ​ന്നി​വ​ർ സം​സാ​രി​ച്ചു.



ടെ​ന്നി കൊ​രു​ത്ത സ്വാ​ഗ​ത​വും മി​റി​യ റോ​യ് ന​ന്ദി​യും പ​റ​ഞ്ഞു. റ​വ. ഷൈ​ജു സി. ​ജോ​യ് പ്രാ​ർ​ഥ​ന​യും ആ​ശീ​ർ​വാ​ദ​വും ന​ൽ​കി.