ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ലീ​ഗ് സി​റ്റി മ​ല​യാ​ളി സ​മാ​ജം; മാ​വേ​ലി​യെ​ത്തി​യ​ത് ബോ​ട്ടി​ൽ
Thursday, September 26, 2024 2:48 PM IST
ജീ​മോ​ൻ റാ​ന്നി
ലീ​ഗ്സി​റ്റി (ഹൂ​സ്റ്റ​ൺ): ലീ​ഗ് സി​റ്റി മ​ല​യാ​ളി സ​മാ​ജ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി. ഡി​ക്കി​ൻ​സ​ൺ ബേ​യി​ൽ നി​ന്നും ജ​ല​മാ​ർ​ഗം ചെ​ണ്ട​മേ​ള​ത്തി​ന്‍റെ​യും താ​ല​പ്പൊ​ലി​യു​ടെ​യും ചെ​റു​വ​ള്ള​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ ബോ​ട്ടി​ലെ​ത്തി​യ മാ​വേ​ലി​യെ വ​ൻ​ജ​നാ​വ​ലി​യാ​ണ് വ​ര​വേ​റ്റ​ത്.



നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത ഘോ​ഷ​യാ​ത്ര​യി​ൽ താ​ല​പ്പൊ​ലി​യു​ടെ​യും പ​ഞ്ചാ​രി​മേ​ള​ത്തി​ന്‍റെ​യും പു​ലി​ക​ളി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​ണ് അ​തി​ഥി​ക​ളെ​യും മാ​വേ​ലി​യെ​യും വേ​ദി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത​ത്.



തു​ട​ർ​ന്ന് മാ​വേ​ലി​യും ലീ​ഗ് സി​റ്റി മ​ല​യാ​ളി സ​മാ​ജം ഭാ​ര​വാ​ഹി​ക​ളും മാ​വേ​ലി​യും ചേ​ർ​ന്നാ​ണ് നി​ല​വി​ള​ക്ക് തെ​ളി​ച്ചു. ആ​ന​ക​ളും ക​ഥ​ക​ളി​യും കേ​ര​ള​ത്തി​ന്‍റെ മ​റ്റു ക​ലാ​രൂ​പ​ങ്ങ​ളു​മെ​ല്ലാം ഒ​രു​ക്കി​കൊ​ണ്ടു​ള്ള വാ​ൾ​ട്ട​ർ ഹാ​ൾ പാ​ർ​ക്കി​ലെ ഓ​ഡി​റ്റോ​റി​യം ത​ന്നെ വ​ള​രെ കൗ​തു​ക​മു​ണ​ർ​ത്തു​ന്ന​താ​യി​രു​ന്നു.




എ​മി ജെ​യ്‌​സന്‍റെ​യും എ​ലേ​ന ടെ​ൽ​സ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ഓ​ണ​പ്പൂ​ക്ക​ളം ഒ​രു​ക്കി​യ​ത്. ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കാ​യി സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു.





ലീ​ഗ് സി​റ്റി മ​ല​യാ​ളി സ​മാ​ജ​ത്തി​ന്‍റെ സം​ഘാ​ട​ക​ർ: പ്ര​സി​ഡ​ന്‍റ് - ബി​നീ​ഷ് ജോ​സ​ഫ് (409 256 0873), വൈ​സ് പ്ര​സി​ഡ​ന്‍റ് - ലി​ഷ ടെ​ൽ​സ​ൺ (973 477 7775), വൈ​സ് പ്ര​സി​ഡ​ന്‍റ് - സോ​ജ​ൻ ജോ​ർ​ജ് (409 256 9840), സെ​ക്ര​ട്ട​റി ഡോ. ​രാ​ജ്കു​മാ​ർ മേ​നോ​ൻ - (262 744 0452),

ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി - സി​ഞ്ചു ജേ​ക്ക​ബ് (240 426 1845), ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി - ബി​ജോ സെ​ബാ​സ്റ്റ്യ​ൻ (409 256 6427), ട്രെ​ഷ​റ​ർ രാ​ജ​ൻ​കു​ഞ്ഞ് ഗീ​വ​ർ​ഗീ​സ്‌ - (507 822 0051), ജോ​യി​ന്‍റ് ട്രെ​ഷ​റ​ർ - മാ​ത്യു പോ​ൾ (409 454 3472).